ദുബൈ: ലോകകപ്പിന്റെ ആവേശം ഏറ്റെടുത്ത് എ.ബി.സി കാർഗോ നടത്തിയ ലോകകപ്പ് പ്രവചന മത്സരത്തിൽ യു.എ.ഇയിലെ പ്രവാസിയായ സയ്യിദ് സിയാദിന് മെഗാ പ്രൈസ്. ബി.എം.ഡബ്ലിയു XI ആണ് സിയാദിന് സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനമായ 50 ഗ്രാം സ്വർണത്തിൽ തീർത്ത ഗോൾഡൻ ബോൾ പി. സാജിദിനും മൂന്നാം സമ്മാനമായ 25 ഗ്രാം സ്വർണത്തിന്റെ ഗോൾട്ടൻ ബൂട്ട് മുഹമ്മദ് റിയാസിനും ലഭിച്ചു. ദുബൈ അൽബർഷ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിലാണ് വിജയിയെ തെരഞ്ഞെടുത്തത്. എ.ബി.സി കാർഗോ ചെയർമാൻ ഡോ. ഷരീഫ് അബ്ദുൽ ഖാദർ, ദുബൈ ഇക്കണോമിക് അഡ്വൈസർ, എ.ബി.സി ഡയറക്ടർമാരായ റഷീദ്, ഷാജഹാൻ എന്നിവർ പങ്കെടുത്തു. ജി.സി.സിയിലെ ഏറ്റവും വലിയ പ്രവചന മത്സരമാണിതെന്ന് ഷരീഫ് അബ്ദുൽഖാദർ അറിയിച്ചു. റേഡിയോ ജോക്കി ദീപ ജോസ് അവതാരകയായി.
നവംബറിൽ ആരംഭിച്ച മത്സരത്തിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു. ലോകകപ്പിലെ ഓരോ മത്സരത്തിന്റെയും സ്കോർ Myabc ആപ്പിലൂടെ പ്രവചിക്കുക എന്നതായിരുന്നു മത്സരം. ഓരോ പ്രവചനത്തിനും ശരിയുത്തരം നൽകുന്നവരിൽ ഒരാൾക്ക് വീതം സാംസങ് സ്മാർട്ട് ഫോണും നൽകുന്നുണ്ട്. ഇതിനായി 64 ഫോൺ വിജയികളെയും തെരഞ്ഞെടുത്തു. മാനവികമായ ആഘോഷങ്ങളിൽ പങ്കെടുക്കാൻ എ.ബി.സി കാർഗോ എന്നും മുന്നിലുണ്ടാകുമെന്നും ആദ്യമായി ഗൾഫിൽ വിരുന്നെത്തിയ ഫുട്ബാൾ മാമാങ്കത്തിന്റെ ഭാഗമാവാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമ്മാനങ്ങൾ ഈ മാസം 27ന് വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.