റിയാദ്: എ.ബി.സി കാര്‍ഗോ ഉപഭോക്താക്കള്‍ക്കായി ഏര്‍പ്പെടുത്തിയ സ്വർണ സമ്മാനപദ്ധതി ഒന്നാം ഘട്ടത്തിലെ സമ്മാനങ്ങൾ വിതരണം ചെയ്തു. റിയാദ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സുലൈമാന്‍ അല്‍റുമൈഹാനി, അബ്ദുല്ല അൽമൻസൂരി, നാസര്‍ കാരന്തൂര്‍, ബഷീർ പാങ്ങോട്, ഉബൈദ് എടവണ്ണ, അൻസാർ, മുനീർ എന്നിവര്‍ വിജയികള്‍ക്കുള്ള സ്വര്‍ണ നാണയങ്ങൾ വിതരണം ചെയ്തു. നറുക്കെടുപ്പ് ചടങ്ങില്‍ നിരവധിയാളുകള്‍ പങ്കെടുത്തു. പദ്ധതിയിൽ 1280 ഓളം സ്വർണ നാണയങ്ങളാണ് സമ്മാനമായി ഏർപ്പെടുത്തിയിരിക്കുന്നത്. ജൂലൈ അവസാനം വരെ തുടരുന്ന സമ്മാന പദ്ധതി സൗദി അറേബ്യയിലെ മുഴുവൻ ബ്രാഞ്ചുകളിലും ലഭ്യമാണെന്ന് മാനേജ്മെൻറ് വാർത്താക്കുറിപ്പിൽ അറിയിച്ചു. പദ്ധതിക്ക് വൻ സ്വീകാര്യത നൽകിയ ഉപഭോക്താക്കളെ എം.ഡി ഡോ. ശരീഫ് അബ്ദുൽ ഖാദർ നന്ദി അറിയിച്ചു. സൗദിയിലും കേരളത്തിലും വേനലവധിയും റമദാനും ഒരുമിച്ച് ആഗതമാകുന്ന പശ്ചാത്തലത്തിൽ വൻ ആനുകൂല്യങ്ങളാണ് ഇപ്രാവശ്യവും പ്രഖ്യാപിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു കിലോ കാർഗോ അയക്കുന്നതിന് വെറും 8.95 റിയാൽ മാത്രമാണ് ഇൗടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.