Posted On
date_range Updated On
date_range റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർഥി മരിച്ച നിലയിൽ
റാസൽഖൈമ: തിരുവനന്തപുരം സ്വദേശിയായ എൻജിനീയറിങ് വിദ്യാർഥി താമസസ്ഥലത്ത് മരിച്ച നിലയിൽ. നെയ്യാറ്റിൻകര തോട്ടാത്തുവിള ബാബു നിവാസിൽ ബാബു-ശ്രീജ ദമ്പതികളുടെ മകനായ ആഷിക് ലിയോ (20) യാണ് മരിച്ചത്.
അധ്യാപികയായ മാതാവ് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. റാസൽഖൈമ സ്റ്റർലിങ് യൂനിവേഴ്സിറ്റിയിൽ രണ്ടാം വർഷ കമ്പ്യൂട്ടർ എൻജിനീയറിങ് വിദ്യാർഥിയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. റാക് പൊലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തീകരിച്ച് നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.