ഗ്രീൻ ബെൽറ്റ് ലേഡീസ് പാർക്കിൽ തുറന്ന പുതിയ റണ്ണിങ് ട്രാക്ക്
ഷാർജ: എമിറേറ്റിലെ താമസക്കാർക്കും സന്ദർശകർക്കും നടത്തത്തിനും ജോഗിങ്ങിനുമായി പുതിയ റണ്ണിങ് ട്രാക്ക് തുറന്നു. ഗ്രീൻ ബെൽറ്റ് ലേഡീസ് പാർക്കിലാണ് 1.8 കിലോമീറ്റർ നീളത്തിലാണ് മനോഹരമായ റണ്ണിങ് ട്രാക്ക് നിർമിച്ചിരിക്കുന്നത്. ട്രാക്കിന് ചുറ്റും പരിസ്ഥിതി സൗഹൃദപരമായ രീതിയയിൽ വെളിച്ച സംവിധാനങ്ങളും ലാൻഡ്സ്കേപ്പിങ്ങും നടത്തിയിട്ടുണ്ട്. എല്ലാ നിർമാണ പ്രവർത്തനങ്ങളും പൂർത്തിയാക്കിയ ശേഷമാണ് ട്രാക്ക് തുറന്നിരിക്കുന്നതെന്ന് ഷാർജ സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു.
സുരക്ഷിതവും സുഖപ്രദവുമായ അന്തരീക്ഷത്തിൽ ആരോഗ്യപരമായ ജീവിത ശൈലിയെ പിന്തുണക്കാൻ രൂപകൽപന ചെയ്ത പ്രത്യേക വിനോദ ഇടങ്ങൾ താമസക്കാർക്കും സന്ദർശകർക്കും ഏറെ ഉപകാരപ്പെടുമെന്നും അധികൃതർ വ്യക്തമാക്കി. സുരക്ഷ, ഉപഭോക്തൃ സൗഹൃദം, ഈട് എന്നിവ ഉറപ്പാക്കുന്നതിനായി അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ചാണ് ട്രാക്കിന്‍റെ നിർമാണം. ജനങ്ങൾക്ക് സുഖകരമായി നടക്കാനും കാലാവസ്ഥയോ അമിതമായ ഉപയോഗമോ മൂലമുണ്ടാകുന്ന നിറം മങ്ങലിനെ ചെറുക്കുന്നതിനും ആവശ്യമായ രീതിയിലാണ് ട്രാക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഏറ്റവും മികച്ച അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചാണ് ട്രാക്കിന്‍റെ നിർമാണമെന്ന് ഷാർജ സിറ്റി മുനിസിപ്പാലിറ്റിയുടെ പ്രൊജക്ട് ആൻഡ് ഫെസിലിറ്റീസ് മെയിന്‍റനൻസ് ഡിപാർട്ട്മെന്‍റ് ഡയറക്ടർ എൻജിനീയർ ഹസൻ അബ്ദുൽ റസാഖ് പറഞ്ഞു. ഉപഭോക്താക്കൾക്ക് ഉയർന്ന തലത്തിലുള്ള സൗകര്യവും സുരക്ഷയും നൽകുന്നതിനായി സൂക്ഷ്മതയോടെയാണ് ട്രാക്ക് രൂപകൽപന ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഷാർജയുടെ നഗര, ജനസംഖ്യ, ടൂറിസം വളർച്ചയ്‌ക്കൊപ്പം പൊതു സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി മുനിസിപ്പാലിറ്റി നടപ്പിലാക്കുന്ന അടിസ്ഥാന സൗകര്യങ്ങളുടെയും വിനോദ പദ്ധതികളുടെയും വിശാലമായ പദ്ധതിയുടെ ഭാഗമാണ് ഗ്രീൻ ബെൽറ്റ് പാർക്ക് നടപ്പാതയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.