Posted On
date_range Updated On
date_range മലപ്പുറം സ്വദേശി അബൂദബിയിൽ നിര്യാതനായി
അബൂദബി: മലപ്പുറം മാറാക്കര കല്ലാർമംഗലം ചേലക്കുത്ത് സ്വദേശി അനസ് ഇസ്ഹാഖ് വെളിച്ചപ്പാട്ടിൽ (30) അബൂദബിയിൽ നിര്യാതനായി. ബനിയാസ് ഷഹീൻ സൂപ്പർമാർക്കറ്റിന് സമീപം അൽ മുഖസ് അൽ അബ്യള് സലൂണിൽ ജോലി ചെയ്യുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം.
പിതാവ്: ഇസ്ഹാഖ്. മാതാവ്: സുലൈഖ. ഭാര്യ: ഷഹർബാൻ മുക്കിലപ്പീടിക കാടാമ്പുഴ. മക്കൾ: സെൻസ ഫാത്തിമ, ഷൈഹ ഫാത്തിമ. സഹോദരങ്ങൾ: അൻസാർ (ഫുജൈറ), സുഹൈല എടക്കുളം. ബനിയാസ് കെ.എം.സി.സി പ്രവർത്തകനും അബൂദബി കെ.എം.സി.സി കെയർ മെമ്പറുമാണ്.
2018 മുതൽ അൽ അബ്യള് സലൂണിലാണ് ജോലി ചെയ്യുന്നത്. നിയമ നടപടികൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബനിയാസ് കെ.എം.സി.സി ഭാരവാഹികളായ മുഹമ്മദുണ്ണി തൃക്കണാപുരം, ഷഫീഖ് കട്ടുപ്പാറ, ഷഖീബ് മാടായി എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.