അബ്ദുൽ ഹക്കീം
Posted On
date_range Updated On
date_range കണ്ണൂർ ചക്കരക്കല്ല് സ്വദേശി അൽഐനിൽ വാഹനാപകടത്തിൽ മരിച്ചു
അബൂദബി: കണ്ണൂർ ചക്കരക്കല്ല് മൗവ്വഞ്ചേരി സ്വദേശി അബ്ദുൽ ഹക്കീം(24) യു.എ.ഇയിലെ അൽഐനിൽ വാഹനാപകടത്തിൽ മരിച്ചു. ഹക്കീം ഓടിച്ച കാർ ട്രെയിലറിൽ ഇടിച്ചാണ് അപകടം.
അൽഐനിൽ നിന്നും അബൂദബിയിലേക്ക് വരുന്നവഴി സ്വൈഹാൻ എന്ന സ്ഥലത്തുവെച്ച് തിങ്കാളഴ്ച പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. സഹോദരനൊപ്പം അൽഐനിൽ ബിസിനസ് ചെയ്തുവരികയായിരുന്നു.
അവിവാഹിതനാണ്. പിതാവ്: അബ്ദുൽ ഖാദർ. മാതാവ്: ഹൈറുന്നിസ. സഹോദരങ്ങൾ: അസ്ഹർ(എൽഐൻ), ഹാജറ, ഹസ്ന. ഖബറടക്കം ചൊവ്വാഴ്ച പള്ളിക്കണ്ടി ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.