അബൂദബി: അവസാനിക്കാത്ത ആകാശച്ചതികള്‍ എന്ന ശീര്‍ഷകത്തില്‍ ഇന്ത്യന്‍ കള്‍ചറല്‍ ഫൗണ്ടേഷന് (ഐ.സി.എഫ് ) അബൂദബി സെന്‍ട്രല്‍ കമ്മിറ്റി മെഡിയോര്‍ ആശുപത്രിക്ക് സമീപമുള്ള ഇന്ത്യന്‍ ഇന്റര്‍നാഷനല്‍ സെന്ററില്‍ (ഐ.ഐ.സി.സി ) ജൂണ്‍ 30ന് വൈകീട്ട് ഏഴിന് ജനകീയ സദസ്സ് സംഘടിപ്പിക്കും. റാശിദ് പൂമാടം, അശ്വിനി കുമാര്‍, എ.കെ ബീരാന് കുട്ടി, വി.പി.കെ. അബ്ദുള്ള, ടി.വി. സുരേഷ് കുമാര്‍, മുഹമ്മദ് കുഞ്ഞി, ഫാറൂഖ് പി.എം, ഹമീദ് പരപ്പ, ശുഐബ് അമാനി കയരളം, അസൈനാര്‍ അമാനി, പ്രകാശന് പള്ളിക്കാട്ടില്‍ തുടങ്ങി മാധ്യമ, സാംസ്കാരിക മേഖലകളിലെ പ്രമുഖർ സംസാരിക്കും. പ്രവാസികള്‍ അനുഭവിക്കുന്ന യാത്രാദുരിതം ചര്‍ച്ച ചെയ്യുന്ന സദസ്സില്‍ സഈദ് അസ്ഹരി മോഡറേറ്ററായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.