Posted On
date_range Updated On
date_range ഷാർജയിൽ താമസ സ്ഥലത്ത് സംഘർഷത്തിനിടയിൽപെട്ട മലയാളി അടിയേറ്റ് മരിച്ചു
ഷാർജ: താമസ സ്ഥലത്ത് ആഫ്രിക്കൻ സ്വദേശികൾ തമ്മിലുണ്ടായ സംഘർഷത്തിനിടയിൽപെട്ട മലയാളി അടിയേറ്റ് മരിച്ചു. ഇടുക്കി കരുണാപുരം കൂട്ടാർ തടത്തിൽ വീട്ടിൽ വിജയെൻറ മകൻ ടി.വി. വിഷ്ണുവാണ് (29) മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിനാണ് സംഭവം.
ഷാർജ അബൂഷഹാലയിലെ താമസ സ്ഥലത്ത് ആഫ്രിക്കൻ സ്വദേശികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ വിഷ്ണു പെട്ടുപോകുകയായിരുന്നു. ഷാർജയിലെ സലൂൺ ജീവനക്കാരനായ വിഷ്ണു ഓഫ് ദിവസമായതിനാൽ ജോലിക്ക് പോയിരുന്നില്ല. മൃതദേഹം ഷാർജ പൊലീസ് മോർച്ചറിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.