ഷാർജയിലുണ്ടായ തീപിടിത്തത്തിൽ നശിച്ച സ്ക്രാപ് യാർഡ്

ഷാർജ വ്യവസായ മേഖലയിലെ സ്ക്രാപ് യാർഡിൽ തീപിടിത്തം

ഷാർജ: ഇൻഡസ്ട്രിയൽ ഏരിയ 10ലെ വാഹനങ്ങളുടെ വിവിധ ഭാഗങ്ങൾ സൂക്ഷിച്ചിരുന്ന സ്ക്രാപ് യാർഡിൽ ചൊവ്വാഴ്ച പുലർച്ച 4.25നുണ്ടായ തീപിടിത്തത്തിൽ വൻ നാശനഷ്​ടം. കാറുകൾ അടക്കം നിരവധി യന്ത്രസാമഗ്രികൾ കത്തിനശിച്ചു. എന്നാൽ, സിവിൽ ഡിഫൻസി​െൻറ സമയോജിത ഇടപെടൽമൂലം ആളപായമുണ്ടായില്ല.

വ്യവസായ മേഖലയിലെ സ്ക്രാപ് ബിസിനസുകൾ നിർദിഷ്​ട സുരക്ഷ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി സിവിൽ ഡിഫൻസ്, ബന്ധപ്പെട്ട സുരക്ഷ വകുപ്പുമായി ഏകോപിച്ച് പരിശോധന കാമ്പയിൻ നടത്തുന്നുണ്ടെന്ന് ഷാർജ സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ സാമി ഖമീസ് അൽ നഖ്ബി പറഞ്ഞു. സുരക്ഷ നടപടിക്രമങ്ങൾ അവഗണിക്കുകയും അപകടമുണ്ടാക്കുകയും ചെയ്യുന്ന നിയമലംഘകരോട് അധികൃതർ സഹിഷ്ണുത കാണിക്കില്ലെന്ന് സാമി ഉണർത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.