ദുബൈ: ജീവനക്കാർ ഒളിച്ചോടിയതായി അനാവശ്യമായി പരാതി നൽകിയാൽ 5000 ദിർഹം പിഴ ലഭിക്കുമെന്ന് ദുബൈ എമിഗ്രേഷൻ. ജീവനക്കാർക്കെതിരെ അനാവശ്യമായ അബ്സ്കോണ്ടിങ് കേസുകൾ നൽകുന്നത് ശ്രദ്ധയിൽപെട്ടതിെൻറ അടിസ്ഥാനത്തിലാണ് അധികൃതർ മുന്നറിയിപ്പ് നൽകിയത്.
തൊഴിലിടങ്ങളിൽനിന്ന് ഒളിച്ചോടുന്ന ജീവനക്കാരുടെ വിവരങ്ങൾ ബന്ധപ്പെട്ട അധികാരകേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യണമെന്ന നിയമുണ്ട്. ഇതിെൻറ മറവിൽ തക്കതായ കാരണങ്ങൾ ഇല്ലാതെ ജീവനക്കാരുടെ അവകാശങ്ങൾ ഹനിക്കപ്പെടുന്ന പ്രവണതയുണ്ട്. സ്ഥാപനത്തിൽനിന്ന് ഒഴിവാകുന്ന ജീവനക്കാർക്കെതിരെ പ്രതികാര മനോഭാവത്തോടെ അബ്സ്കോണ്ടിങ് കേസുകൾ നൽകുന്നവരുണ്ട്.
ഈ സാഹചര്യത്തിലാണ് അറിയിപ്പ്. തൊഴിലാളികളുടെ ന്യായമായ അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷിക്കപ്പെടുന്ന രാജ്യമാണ് യു.എ.ഇ. അധികൃതർ അനുമതി നൽകിയ തൊഴിലിടങ്ങളിൽ മാത്രമേ തൊഴിലാളികൾക്ക് ജോലി ചെയ്യാൻ നിയമം അനുശാസിക്കുന്നുള്ളൂ. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിെൻറ സമൂഹമാധ്യമങ്ങളിലൂടെയാണ് മുന്നറിയിപ്പ് നൽകിയത്.
നിശ്ചിതദിവസം കഴിഞ്ഞും ജോലിക്ക് ഹാജരായില്ലെങ്കിൽ ജീവനക്കാരനെതിരെ തൊഴിലുടമ നൽകുന്ന പരാതിയാണ് അബ്സ്കോണ്ടിങ് കേസ്. ഉറൂബ് എന്നും ഇതിെന പറയും. തൊഴിലുടമ തെൻറ ഭാഗം കുറ്റമറ്റതാക്കാൻ നൽകുന്ന കേസാണിത്. എന്നാൽ, വ്യക്തിവിരോധം തീർക്കാൻ ഇത് ഉപയോഗിക്കുന്നു എന്നും പരാതി ഉയരാറുണ്ട്.
ജീവനക്കാരൻ ചെയ്യുന്ന കുറ്റങ്ങൾക്ക് ഭാഗിക ഉത്തരവാദിത്തം വിസ സ്പോൺസർ ചെയ്യുന്ന തൊഴിലുടമക്കുണ്ട്. അതിനാൽ, ജീവനക്കാരൻ വിസ റദ്ദാക്കാതെ സ്ഥാപനം വിടുകയോ ജോലിക്ക് ഹാജരാകാതിരിക്കുകയോ ചെയ്താൽ തൊഴിലുടമ അബ്സ്കോണ്ടിങ് കേസ് നൽകും. അല്ലാത്തപക്ഷം, തൊഴിലാളി മറ്റൊരിടത്ത് ജോലിചെയ്ത് പിടിക്കപ്പെട്ടാൽ പഴയ തൊഴിലുടമ 50,000 ദിർഹം പിഴ അടക്കണം.
തൊഴിലാളി 1000 ദിർഹമും അടക്കണം. ഇത് ഒഴിവാക്കാനാണ് അബ്സ്കോണ്ടിങ് കേസ് നൽകുന്നത്. തൊഴിലാളിയുടെ വാദം ന്യായമാണെന്ന് തോന്നിയാൽ തൊഴിലുടമയുടെ അനുവാദമില്ലാതെ കോടതി കേസ് പിൻവലിക്കും. തൊഴിലാളി തെറ്റുകാരനാണെന്ന് കണ്ടെത്തിയാൽ പിഴ അടക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.