ബാസിൽ ഹമീദ്
ദുബൈ: റിസ്വാൻ റഊഫിനു പുറമെ അന്താരാഷ്ട്ര ക്രിക്കറ്റിൽ മലയാളി റെക്കോഡുമായി യു.എ.ഇ താരം ബാസിൽ ഹമീദ്. കഴിഞ്ഞ ദിവസം എ.സി.സി മെൻസ് പ്രീമിയർ കപ്പിലെ മികച്ച പ്രകടനത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 50 വിക്കറ്റും 500 റൺസും നേടുന്ന ആദ്യ മലയാളി താരമായി കോഴിക്കോട്ടുകാരൻ ബാസിൽ ഹമീദ്. യു.എ.ഇ ടീമിലെ ഓൾറൗണ്ടറായ ബാസിൽ മധ്യനിര ബാറ്ററും വലംകൈയൻ ഓഫ്ബ്രേക്ക് ബൗളറുമാണ്. 30 ഏകദിനത്തിലും 27 ട്വന്റി20യിലും യു.എ.ഇക്കായി കളത്തിലിറങ്ങി.
ഏകദിനത്തിൽ 618 റൺസും 35 വിക്കറ്റും സ്വന്തമാക്കിയ ബാസിൽ ട്വന്റി20യിൽ 288 റൺസും 15 വിക്കറ്റുമെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം എ.സി.സി കപ്പിൽ ഒമാനെ തോൽപിച്ച് ഫൈനലിലെത്തിയ യു.എ.ഇയുടെ നെടുംതൂണായത് ബാസിലായിരുന്നു. 34 റൺസെടുക്കുകയും 20 റൺസിന് രണ്ടു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ബാസിലായിരുന്നു മാൻ ഓഫ് ദ മാച്ച്. 2019 മുതൽ യു.എ.ഇ ദേശീയ ടീമിന്റെ ഭാഗമാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറിയുള്ള ഏക മലയാളി താരം യു.എ.ഇയുടെ റിസ്വാൻ റഊഫാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.