അൽഐൻ: 40 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് തലശ്ശേരി നൂർ മഹലിൽ മഹ്ബൂബ് നാട്ടിലേക്ക് മടങ്ങുന്നു. 1982 ഫെബ്രുവരി 18നാണ് ബോംബെ വഴി ആദ്യമായി അൽഐനിൽ എത്തുന്നത്. സഹോദരെൻറ ടൈപ്പിങ് ഓഫിസിൽ ടൈപ്പിസ്റ്റ് ആയി തുടങ്ങിയതാണ് പ്രവാസം.
ആദ്യ ഒരു വർഷം സഹോദരെൻറ ഓഫിസിൽ ജോലിചെയ്തു. പിന്നീട് സിറിയക്കാരെൻറ ഓഫിസിൽ അഞ്ചു വർഷം ടൈപ്പിസ്റ്റ്. അതിനുശേഷം ഈജിപ്ഷ്യെൻറ ഓഫിസിലേക്ക് മാറി. പിന്നീട് സ്വന്തമായി ഓഫിസ് തുടങ്ങിയെങ്കിലും ഒരു വർഷം കഴിഞ്ഞപ്പോൾ ആ കെട്ടിട്ടം പൊളിച്ചുമാറ്റപ്പെട്ടു. ഇതോടെ വീണ്ടും ആറു വർഷം മലയാളിയുടെ കൂടെ ജോലിചെയ്തു. നിലവിൽ അൽഐൻ സനാഇയയിൽ സ്വന്തം ടൈപ്പിങ് ഓഫിസ് നടത്തുകയായിരുന്നു. 20വർഷമായി ഈ ടൈപ്പിങ് ഓഫിസ് നടത്തുന്നു. നാലു പതിറ്റാണ്ടത്തെ പ്രവാസം മുഴുവനും ടൈപ്പിസ്റ്റായായിരുന്നു.22 വർഷമായി ഭാര്യ റുക്‌സാനയും മഹ്ബൂബിനൊപ്പം അൽഐനിലുണ്ട്. കല, സംസ്‍കാരിക മേഖലയിലെ സജീവ സാന്നിധ്യമായിരുന്നു റുക്‌സാന ടീച്ചർ. അൽ ഇത്തിഹാദ് പാകിസ്താനി സ്കൂളിലും ഒയാസിസ് ഇൻറർനാഷനൽ സ്കൂളിലുമായി 15 വർഷം അധ്യാപികയായി ജോലിചെയ്തിട്ടുണ്ട്. ഒയാസിസ് ഇൻറർനാഷനൽ സ്കൂളിൽനിന്ന് സാമൂഹിക ശാസ്ത്ര അധ്യാപികയായിരിക്കെയാണ് നാട്ടിലേക്ക് തിരിക്കുന്നത്. ഒപ്പം 12 വർഷം മദ്റസ അധ്യാപികയായും സേവനം അനുഷ്ഠിച്ചു. സ്കൂളിലെയും മലയാളി സാംസ്കാരിക കൂട്ടായ്മയിലെയും കുട്ടികൾക്ക് കലാപരിപാടികളിൽ പരിശീലനം നൽകാൻ മുൻപന്തിയിൽ ഉണ്ടായിരുന്നു.
അൽഐനിലെ വനിത കൂട്ടായ്മയിലെ സജീവ പ്രവർത്തകയും സാമൂഹിക സേവന രംഗത്തെ സജീവ സാന്നിധ്യവുമാണ് ഇവർ. നല്ല പാചകക്കാരിയും തയ്യൽക്കാരിയുംകൂടിയാണ്. മക്കൾ: റാഹില, റഷ മഹ്ബൂബ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.