ദുബൈയിൽ 23 സ്കൂളുകൾക്ക്​ ‘ഔട്ട്​സ്റ്റാന്‍റിങ്​’ റേറ്റിങ്​ -കെ.എച്ച്​.ഡി.എ വിലയിരുത്തിയത്​ 209 സ്കൂളുകളെ

ദുബൈ: 2023-24 അകാദമിക വർഷം മികച്ച പ്രകടനം കാഴ്ചവെച്ച എമിറേറ്റിലെ 23 സ്വകാര്യ സ്കൂളുകൾക്ക്​​ ‘ഔട്ട്​സ്റ്റാന്‍റിങ്​’ റേറ്റിങ്​ നൽകി നോളജ്​ ആൻഡ്​ ഹ്യൂമൻ ഡവലപ്​മെന്‍റ്​ അതോറിറ്റി (കെ.എച്ച്​.ഡി.എ). 48 സ്വകാര്യ സ്കൂളുകൾക്ക്​ ‘വെരിഗുഡ്​’ റേറ്റിങ്ങും ലഭിച്ചു. ഗുഡ്​, ആക്​സപറ്റഡ്​, വീക്ക്​ എന്നിവയാണ്​ മറ്റ്​ റേറ്റിങ്ങുകൾ. കെ.എച്ച്​.ഡി.എയുടെ റേറ്റിങ് അനുസരിച്ചാണ്​ സ്കൂളുകൾക്ക്​ ഓരോ അകാദമിക വർഷവും ഈടാക്കാവുന്ന ഫീസ്​ ഘടന നിശ്ചയിക്കുക. ഏറ്റവും മികച്ച റാങ്ക്​ നേടിയ സ്കൂളുകൾക്ക്​ ആനുപാതികമായി ഫീസ്​ വർധിപ്പിക്കാൻ അനുമതി നൽകും. 2023-24 അകാദമിക വർഷത്തിൽ 209 സ്വകാര്യ സ്കൂളുകളുടെ പ്രവർത്തനങ്ങളാണ്​ വിദ്യാഭ്യാസ അതോറിറ്റി വിലയിരുത്തിയത്​. ഇതിൽ ‘ഔട്ട്​സ്റ്റാന്‍റിങ്​’ റേറ്റിങ്​ നേടിയവയിൽ കൂടുതലും ഇന്ത്യൻ, ഫ്രഞ്ച്​, ഇന്‍റർനാഷനൽ ബെക്കാലുരേറ്റ്​ (ഐ.ബി), യു.കെ, യു.എസ്​ പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളാണ്​. ദേര ഇന്‍റർനാഷനൽ സ്കൂൾ, ദുബൈ ഇംഗ്ലീഷ്​ സ്പീക്കിങ്​ കോളജ്​ (അകാദമിക്​ സിറ്റി), ദുബൈ ഇംഗ്ലീഷ്​ സ്പീക്കിങ്​ സ്കൂൾ (ഊദ്​ മേത്ത), ജെംസ്​ ജേമൈറ പ്രൈമറി സ്കൂൾ, ജെംസ്​ വെല്ലിങ്​ടൺ ഇന്‍റർനാഷ്​നൽ സ്കൂൾ, ഹൊറിസോൺ ഇംഗ്ലീഷ്​ സ്കൂൾ, ജുമൈറ കോളജ്​, നോർഡ്​ ആഗ്ലിയ ഇന്‍റർനാഷ്​നൽ സ്കൂൾ, സഫ കമ്യൂണിറ്റി സ്കൂൾ, വിക്ടറി ബ്രിട്ടീഷ്​ സ്കൂൾ (ജൂമൈറ പാർക്ക്​), ജെംസ്​ ദുബൈ അമേരിക്കൻ അകാദമി, ജെംസ്​ മോഡേൺ അകാദമി, ജുമെറ ഇംഗ്ലീഷ്​ സ്പീക്കിങ്​ സ്കൂൾ (അൽ സഫ 1), ജുമൈറ ഇംഗ്ലീഷ്​ സ്പീക്കിങ്​ സ്കൂൾ (അറേബയൻ റാഞ്ചസ്​, കിങ്​സ്​ സ്കൂൾ അൽ ബർഷ, കിങ്​സ്​ സ്കൂൾ ദുബൈ, ദുബൈ കോളജ്​, ദുബൈ ഇന്‍റർനാഷനൽ അകാദമി, ലൈസി ഫ്രാൻസിയസ്​ ഇന്‍റർനാഷനൽ, ലൈസി ഫ്രാൻസിയസ്​ ഇന്‍റർനാഷനൽ ജോർജസ്​ പ്രോംപിഡോ സ്കൂൾ (ഊദ്​ മേത്ത), റെപ്​റ്റൻ സ്കൂൾ എന്നിവയാണ്​ ഔട്ട്സ്റ്റാന്‍റിങ്​ നേടിയ സ്കൂളുകൾ.

ക്ഷേമം, എല്ലാവിഭാഗം സമൂഹങ്ങളേയും ഉൾകൊള്ളാനുള്ള ശേഷി എന്നിവയാണ്​​ റേറ്റിങ്ങിനായുള്ള രണ്ട്​ പ്രധാന മാനദണ്ഡങ്ങൾ. കെ.എച്ച്​.ഡി.എയുടെ വിലയിരുത്തലിൽ ഏറ്റവും മോശം റേറ്റിങ്​​ ലഭിച്ച സ്കൂളുകൾക്ക്​ ഫീസ്​ വർധിപ്പിക്കാൻ കഴിയില്ലെന്ന്​ മാത്രമല്ല, പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കിൽ പ്രവർത്തനാനുമതി നിഷേധിക്കുകയും ചെയ്യും. അതേസമയം, 2024-25 അധ്യയന വർഷം മുതൽ സ്കൂളുകളിൽ നേരിട്ടുള്ള വിലയിരുത്തലുകൾ നടത്തില്ലെന്ന്​​ കെ.എച്ച്​.ഡി.എ നേരത്തെ വ്യക്​തമാക്കിയിരുന്നു. സ്കൂളുകളുടെ മൂന്നാം വർഷ​ത്തെ പ്രവർത്തനങ്ങളാണ്​ സമഗ്രമായ പരിശോധനകൾക്ക്​ വിധേയമാക്കുക. ​ കുട്ടികളുടെ അകാദമിക വളർച്ച രേഖപ്പെടുത്താൻ സമഗ്രമായ മറ്റ്​ മാർഗങ്ങളും അവലിംബിക്കും. കൂടാതെ സ്കൂളുകൾ സ്വയം വിലയിരുത്തുന്ന ഫോമുകളും സബ്​മിറ്റ്​ ചെയ്യണം. ഇത്​ വിലയിരുത്തിയാവും റേറ്റിങ്​ നിശ്ചയിക്കുക.


Tags:    
News Summary - 23 schools in Dubai receive 'Outstanding' rating - KHDA assessed 209 schools

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.