Posted On
date_range Updated On
date_range മലയാളീ സമാജം സമ്മർക്യാമ്പ് വേനൽ മഴ ആരംഭിച്ചു
അബൂദബി: മലയാളീ സമാജം ഒരുക്കുന്ന 22ാം അനുരാഗ് മെമ്മോറിയൽ സമ്മർക്യാമ്പിന് തുടക്കമായി. പ്രസിഡൻറ് ടി. എ നാസർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അൽ ബുസ്ത്താൻ എം.എം. ലോന ബ്രിന്നർ ഉദ്ഘാടനം ചെയ്തു. ക്യാമ്പ് കോർഡിനേറ്റർ അഹദ് വെട്ടൂർ ക്യാമ്പിനെ കുറിച്ച് വിശദീകരിച്ചു. ഇനെറ്റ് ഔട്ട് ലുക്ക് മാനേജർ ഡോ. നാരായണൻ ,ക്യാമ്പ് ഇൻ ചാർജ് പൊന്നൂസ് ചാക്കോ എന്നിവർ ആശംസ അർപ്പിച്ചു. സമാജം സെക്രട്ടറി നിബു സാം ഫിലിപ്പ് സ്വാഗതവും, ട്രഷറർ ബിജു കിഴക്കനേല നന്ദിയും പറഞ്ഞു. 27 വരെ നടക്കുന്ന ക്യാമ്പിന് കണ്ണൂർ ഗവ.സ്കൂൾ അധ്യാപകൻ സതീശൻ കെ.സിയാണ് നേതൃത്വം നൽകുന്നത്.
മാതൃഭാഷാ പരിശീലനം, ചിത്രരചന,യോഗ, കരകൗശലം, വ്യക്തിത്വ വികസനം, സംഗീതം എന്നിങ്ങനെ വൈവിധ്യമാർന്ന വിഷയത്തിലാണ് ക്ലാസുകൾ. കുട്ടികൾക്കായി സമാജം വാഹന സൗകര്യവുമുണ്ട്.
മാതൃഭാഷാ പരിശീലനം, ചിത്രരചന,യോഗ, കരകൗശലം, വ്യക്തിത്വ വികസനം, സംഗീതം എന്നിങ്ങനെ വൈവിധ്യമാർന്ന വിഷയത്തിലാണ് ക്ലാസുകൾ. കുട്ടികൾക്കായി സമാജം വാഹന സൗകര്യവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.