ദുബൈ: കേരളത്തിൽ നിന്നുള്ള പഴങ്ങൾക്കും പച്ചക്കറിക്കും ഏർപ്പെടുത്തിയിരുന്ന നിരോധം യു.എ.ഇ പിൻവലിച്ചു. നിപാ വൈറസ് നിയന്ത്രണ വിധേയമായതിനെ തുടർന്നാണ് തീരുമാനം. എന്നാൽ കേരളത്തിൽ നിന്നുള്ള ചരക്കുകളിൽ വൈറസ് ബാധ ഇല്ല എന്ന സാക്ഷ്യപത്രം നിർബന്ധമാണ്. യു.എ.ഇ കാലാവസ്ഥാമാറ്റ പരിസ്ഥിതി മന്ത്രാലയം സാമൂഹിക മാധ്യമങ്ങൾ വഴിയാണ് വിലക്ക് നീക്കിയ വിവരം പരസ്യപ്പെടുത്തിയത്.
നിപാ പടർന്ന ഘട്ടത്തിൽ ലോകആരോഗ്യ സംഘടന നൽകിയ മുന്നറിയിപ്പിെൻറ അടിസ്ഥാനത്തിലാണ് യു.എ.ഇയും മറ്റ് ഗൾഫ് രാജ്യങ്ങളും കേരള ഉൽപന്നങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. ഗൾഫിലെ പച്ചക്കറി വിപണിയിലേക്ക് മുഖ്യപങ്ക് ഉൽപന്നങ്ങളും എത്തിയിരുന്ന കേരളത്തിൽ നിന്നുള്ള കയറ്റുമതി തടഞ്ഞതോടെ പല ആഹാര വിഭവങ്ങൾക്കും വലിയ ക്ഷാമം നേരിട്ടിരുന്നു. നോമ്പുകാലം മുഴുവൻ നേന്ത്രപ്പഴവും കേരളത്തിെൻറ പല തനത് പച്ചക്കറികളും കിട്ടാതെയായി. വൻകിട ഹൈപ്പർമാർക്കറ്റ് ശൃംഖലകളായ ലുലു, നെസ്റ്റോ, കാരിഫോർ, അൽമായ എന്നിവയെല്ലാം മറ്റു നാടുകളിൽ നിന്ന് ആവശ്യാനുസരണം ബദൽ ഇനങ്ങൾ ഇറക്കുമതി ചെയ്താണ് ഇൗ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.