ദുബൈ: കുറ്റാന്വേഷണ രീതിയിലെ മികവിലും സാേങ്കതിക വിദ്യയിലെ തികവിലും മാത്രമല്ല സ്റ്റേഷനുകളുടെ കെട്ടുമട്ടുകളിലും തികച്ചും അത്ഭുതപ്പെടുത്തുകയാണ് ദുബൈ പൊലീസ്. കിളിക്കൂടും വർണപുഷ്പങ്ങളും അതിമനോഹരമായി ചായം തേച്ച ചുമരുകളുമെല്ലാം ഒത്തു ചേരുേമ്പാൾ ഒരു പൊലീസ് സ്റ്റേഷനിലാണ് നിൽക്കുന്നതെന്ന് തോന്നുകയേ ഇല്ല.
ഉദ്യോഗസ്ഥരുടെ മനസിന് ജോലിയുടെ പിരിമുറുക്കം കുറക്കുവാനും ജനങ്ങൾക്ക് സന്തോഷം പകരുവാനും ലക്ഷ്യമിട്ടാണ് ദുബൈ പൊലീസ് ആസ്ഥാനത്തിെൻറ ഭാഗങ്ങൾക്ക് ഇത്തരത്തിൽ രൂപമാറ്റം വരുത്തിയിരിക്കുന്നത്. ഒാഫിസ് മുറികൾ, ആലോചനാ മൂലകൾ, കഫറ്റീരിയ എന്നിവ ഉൾക്കൊള്ളുന്ന പുതിയ ഭാഗം ഒഫീസർമാർക്ക് ഏറെ ഇഷ്ടമാവുകയും ചെയ്തു.
നേതൃത്വം,ഉൗർജം, വിജയം, സന്തോഷം തുടങ്ങിയ ശുഭചിന്തകളുടെ സൂചകമായ നിറങ്ങളും ചിത്രങ്ങളും വാക്കുകളുമാണ് ചുമരുകൾ അലങ്കരിക്കുന്നത്. യു.എ.ഇ വൈസ് പ്രസിഡൻറും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ വാക്കുകളും ചുമരിൽ എഴുതിച്ചേർത്തിട്ടുണ്ട്.
ജോലി ചെയ്യുേമ്പാൾ കൂടുതൽ ഉൽസാഹവും ഉൗർജവും പ്രസരിപ്പിക്കാൻ സഹായകമാവുന്ന ഡിസൈനാണ് ഉപയോഗിച്ചതെന്ന് ദുബൈ പൊലീസ് ഡയറക്ടർ കേണൽ മുഹമ്മദ് അൽ മുല്ല പറഞ്ഞു. മുറഖബാത് പൊലീസ് സ്റ്റേഷൻ കണ്ട് ഹോട്ടലെന്ന് ധരിച്ച് ഒരു വിദേശ സഞ്ചാരി കയറി വന്ന സംഭവം പോലുമുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.