ദുബൈ: ജനങ്ങളുടെ സുരക്ഷയും സന്തോഷവും ഉറപ്പുവരുത്താന്‍ സദാ സന്നദ്ധമായ ദുബൈ പൊലീസിന്‍െറ 999 എന്ന അടിയന്തിര സഹായ നമ്പറില്‍ കഴിഞ്ഞ വര്‍ഷമത്തെിയത് 27 ലക്ഷം വിളികള്‍.
മൂന്ന് സെക്കന്‍റിനകം വിളികള്‍ക്ക് മറുപടി നല്‍കാനും 12 മിനിറ്റു കൊണ്ട് സംഭവ സ്ഥലത്ത് പാഞ്ഞത്തെുകയും ചെയ്യാന്‍ കഴിയുന്നതായി ഓപ്പറേഷന്‍സ് ചുമതലയുള്ള ഡയറക്ടര്‍ ജനറല്‍ ബ്രിഗ്രേഡിയര്‍ കാമില്‍ ബുട്ടി അല്‍ സുവൈദി പറഞ്ഞു. കഴിഞ്ഞ വര്‍ഷം 2015ല്‍ 15 മിനിറ്റു കൊണ്ട് എത്തിയിരുന്ന സ്ഥാനത്താണിത്.
11.7 ലക്ഷം വിളികള്‍ വാഹനാപകടങ്ങളുമായി ബന്ധപ്പെട്ടവയായിരുന്നു.
വീട്ടില്‍ ഭക്ഷണം ഇല്ലാതെ കുഞ്ഞുങ്ങള്‍ പട്ടിണിയിലാണെന്ന സങ്കടവുമായി ഒരു വീട്ടമ്മയുടെ വിളിയും ഈ നമ്പറില്‍ ലഭിച്ചു.
രണ്ട് കുഞ്ഞുമക്കളുള്ള ദുബൈയിലെ കുഞ്ഞു വീട്ടില്‍ പാലും ഭക്ഷണവും എത്തിച്ചു നല്‍കാനും മാനവ വിഭവ ശേഷി മന്ത്രാലത്തില്‍ നിന്ന് പ്രതിമാസ അലവന്‍സ് ലഭ്യമാക്കാനും പൊലീസ് നടപടി സ്വീകരിച്ചു. തൊഴില്‍ രഹിതനായ ഗൃഹനാഥനെ ജോലി അവസരങ്ങള്‍ക്ക് പരിഗണിക്കാനുള്ള പട്ടികയില്‍ ഉള്‍ക്കൊള്ളിക്കാനും വഴിയൊരുങ്ങി.
അടിയന്തിരമല്ലാത്ത ആവശ്യങ്ങള്‍ ഉന്നയിക്കുന്നതിനുള്ള 901 നമ്പറില്‍ 1.6 ലക്ഷം വിളികളാണത്തെിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.