ദുബൈ: വെള്ളിയാഴ്ച നടക്കുന്ന ദുബൈ മാരത്തണില്‍ ലോക റെക്കോര്‍ഡ് ഭേദിക്കുന്നവരെ കാത്തിരിക്കുന്നത് വമ്പന്‍ സമ്മാനം. ലോകത്തെ ഏറ്റവും വലിയ മാരത്തണ്‍ സമ്മാനത്തുകയായ രണ്ടു ലക്ഷം ഡോളറിനു പുറമെയുള്ള ബോണസായി രണ്ടര ലക്ഷം ഡോളറാണ് റെക്കോര്‍ഡ് ജേതാക്കള്‍ക്ക് ലഭിക്കുക. 42.195കിലോമീറ്റര്‍ മാരത്തണ്‍ ദൂരം രണ്ടു മണിക്കൂര്‍ രണ്ട് മിനിറ്റ് 57 സെക്കന്‍റ് സമയം കൊണ്ട് പൂര്‍ത്തിയാക്കിയതാണ് നിലവിലെ ലോക റെക്കോര്‍ഡ്. കെനിയന്‍ ഓട്ടക്കാരനായ ഡെന്നിസ് കിമെറ്റോ 2014ല്‍ ബര്‍ലിന്‍ മാരത്തണിലാണ് റെക്കോര്‍ഡ് നേടിയത്.
ദുബൈ കിരീടാവകാശിയും ദുബൈ സ്പോര്‍ട്സ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ രക്ഷകര്‍തൃത്വത്തില്‍ നടക്കുന്ന മത്സരത്തിന് പേരു ചേര്‍ക്കാന്‍ രണ്ടു ദിവസം കൂടി അവസരമുണ്ട്. ഓണ്‍ലൈന്‍ അപേക്ഷ അവസാനിച്ചതിനാല്‍ മെയ്ഡന്‍ ഹോട്ടലിലെ ടര്‍ഫ് സ്യൂട്ടിലെ ഒഫീസില്‍ രാവിലെ പത്തു മുതല്‍ നേരിട്ടത്തെി വേണം പേരു നല്‍കാന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.