അബൂദബി: സ്കൂള്‍ കെട്ടിടത്തിന്‍െറ രണ്ടാം നിലയില്‍നിന്ന് വീണ് ഗുരുതര പരിക്കേറ്റ സ്വദേശി വിദ്യാര്‍ഥിനിയെ ശസ്ത്രക്രിയകള്‍ക്കായി അബൂദബിയിലെ ആശുപത്രിയിലേക്ക് മാറ്റി. ഫുജൈറ നഗരത്തിന് സമീപത്തെ അല്‍ ബിദായ ലുബാബ ബിന്‍ത് ആല്‍ ഹരീഥ് സ്കൂളിലെ വിദ്യാര്‍ഥിനി അലാ ആല്‍ അബ്ദുലിയെ (14) ആണ് ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയിലേക്ക് മാറ്റിയത്. ചൊവ്വാഴ്ചയുണ്ടായ അപകടത്തില്‍ പരിക്കേറ്റ അലാ ആല്‍ അബ്ദുലിയുടെ ഇടതു ചെവിക്കും കൈക്കുമായി രണ്ട് ശസ്ത്രക്രിയകളാണ് ആവശ്യം. വിദ്യാര്‍ഥിനിയുടെ കുടുംബം അപേക്ഷിച്ചതനുസരിച്ച് ശനിയാഴ്ചയാണ് തലസ്ഥാനത്തെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. രണ്ട് ക്ളാസ് മുറികള്‍ക്കിടയിലെ വീതി കുറഞ്ഞ മതിലില്‍ ഇരിക്കുന്നതിനിടെ സമനില തെറ്റിയ അലാ താഴെ വീഴുകയായിരുന്നു. അബോധാവസ്ഥയിലായ വിദ്യാര്‍ഥിനിയെ ആംബുലന്‍സും പൊലീസും ചേര്‍ന്നാണ് ആശുപത്രിയിലത്തെിച്ചത്.
വിദ്യാഭ്യാസ മന്ത്രാലയം വിദ്യാര്‍ഥിനിയുടെ കുടുംബത്തിന് സഹായം വാഗ്ദാനം ചെയ്തിരുന്നെങ്കിലും ആശുപത്രിയില്‍ കിടക്ക ഒഴിവില്ളെന്നായിരുന്നു ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റി ആദ്യം പറഞ്ഞിരുന്നത്. പിന്നീടാണ് ആശുപത്രിമാറ്റത്തിന് നടപടിയായത്.
വിദ്യാര്‍ഥിനിയെ ആദ്യം പ്രവേശിപ്പിച്ചിരുന്ന ഖോര്‍ഫകാന്‍ ആശുപത്രിയില്‍നിന്ന് വേദനാസംഹാരിയും ഐ.വി ഫ്ളൂയിഡും മാത്രമേ നല്‍കിയിരുന്നുള്ളൂവെന്നും ആധുനിക വൈദ്യ ഉപകരണങ്ങളും വിദഗ്ധ ഡോക്ടര്‍മാരും ഇല്ലാത്തതിനാല്‍ അവിടെ വെച്ച് ശസ്ത്രക്രിയ ചെയ്യാന്‍ തങ്ങള്‍ സമ്മതിക്കാത്തതിനാല്‍ അവര്‍ ചികിത്സ നടത്തിയിരുന്നില്ളെന്ന് കുടുംബം അറിയിച്ചു. വിദ്യാര്‍ഥിനിയുടെ ചികിത്സ സംബന്ധിച്ച രേഖകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും വ്യക്തമല്ലാത്തതിനാല്‍ ഒരിക്കല്‍ കൂടി അവ ഹാജരാക്കാന്‍ പറഞ്ഞിട്ടുണ്ടെന്ന് ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റി വക്താവ് അറിയിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.