ദുബൈ: ലോകത്തിനു മുന്നില്‍ ഇന്ത്യ മുന്നേറാന്‍ പോകുന്നത് യുവജനങ്ങളുടെ ബലത്തിലായിരിക്കുമെന്നു എ.ഐ.സി.സി വക്താവും രാജ്യസഭാ അംഗവുമായ പ്രഫസര്‍ രാജീവ് ഗൗഡ അഭിപ്രായപ്പെട്ടു.
ഇന്‍കാസ് യു.എ.ഇ കമ്മിറ്റി ദുബൈയില്‍ സംഘടിപ്പിച്ച "ഇന്ത്യയുടെ വികസന മുന്നേറ്റത്തിനുള്ള വെല്ലുവിളികള്‍" എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.പി.എ സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ ഓരോന്നും പേരുമാറ്റുക എന്ന ജോലിയാണ് മോദിസര്‍ക്കാര്‍ നടത്തുന്നതെന്നും പുതുതായി യാതൊരു പദ്ധതികളും ഈ സര്‍ക്കാറിനു സാധിച്ചിട്ടില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ അതിര്‍ത്തി സംരക്ഷിക്കുമ്പോഴും അയല്‍രാജ്യങ്ങളുമായി നല്ലബന്ധം സ്ഥാപിക്കാന്‍ കോണ്‍ഗ്രസ് ഭരണകാലത്ത് സാധിച്ചിട്ടുണ്ട് എന്നാല്‍ അതിന്‍െറ പേരില്‍ മേല്‍കോയ്മക്കുവേണ്ടി ശ്രമിച്ചിട്ടില്ല. ഇന്ത്യയില്‍ മത ന്യൂനപക്ഷ ങ്ങള്‍ക്കും യുവജന പിന്നാക്ക വിഭാഗങ്ങള്‍ക്കും മോദി സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അതിന്‍െറ തെളിവാണ് രാഹുല്‍ ഗാന്ധിക്കു ഉത്തര്‍പ്രദേശില്‍ നടക്കുന്ന കിസാന്‍ റാലിക്കു ലഭിക്കുന്ന പിന്തുണയെന്നും ഗൗഡ പറഞ്ഞു.
മഹാദേവന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഐസക് ജോണ്‍ പട്ടാണിപറമ്പില്‍ ചര്‍ച്ച ഉത്ഘാടനം ചെയ്തു. പുന്നക്കാന്‍ മുഹമ്മദലി,മനോജ് പുഷ്കര്‍,ടി.എ. നാസര്‍, നലിനാക്ഷന്‍ ഇരട്ടപ്പുഴ,വി.എം.സതീഷ്, ജേക്കബ് പത്തനാപുരം, പി.കെ. മോഹന്‍ദാസ്, ജിമ്മി,നാസര്‍ കാരയ്ക്കാമണ്ഡപം, ബി.എ. നാസര്‍, ബി. പവിത്രന്‍, ടി.പി.അഷ്റഫ്, എ.പി.ഹക്കിം ,ഷുക്കൂര്‍ എന്നിവര്‍ സംസാരിച്ചു. എന്‍.പി. രാമചന്ദ്രന്‍ സ്വാഗതവും ടി.എ.രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.