ദുബൈ: ദുബൈ പാര്‍ക്സ് ആന്‍ഡ് റിസോര്‍ട്സ് പദ്ധതിയുടെ ഭാഗമായി 25 കോടി ദിര്‍ഹം ചെലവഴിച്ച് നിര്‍മിച്ച പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായതായി ആര്‍.ടി.എ ഡയറക്ടര്‍ ജനറല്‍ മതര്‍ അല്‍ തായിര്‍ അറിയിച്ചു. ഈ മാസം അവസാനം പാര്‍ക്ക് പദ്ധതിയുടെ ഒൗപചാരിക ഉദ്ഘാടനത്തോടൊപ്പം പാലങ്ങള്‍ ഗതാഗതത്തിനായി തുറന്നുകൊടുക്കും. അബൂദബി-ദുബൈ ദിശയില്‍ ശൈഖ് സായിദ് റോഡില്‍ നിന്ന് പാര്‍ക്കിലേക്ക് വരാനും പോകാനുമുള്ള പാതയാണ് മെരാസ് ഹോള്‍ഡിങ്സുമായി സഹകരിച്ച് ആര്‍.ടി.എ നിര്‍മിച്ചത്.
ദുബൈ ദിശയില്‍ നിന്ന് പാര്‍ക്കിലേക്ക് വരുന്ന വാഹനങ്ങള്‍ക്ക് ശൈഖ് സായിദ് റോഡില്‍ നിന്നുള്ള മുഖ്യപാതയായി 1500 മീറ്റര്‍ നീളം വരുന്ന മൂന്നുവരി പാലവുംപാര്‍ക്കില്‍ നിന്ന് പുറത്തുപോകുന്ന വാഹനങ്ങള്‍ക്ക് അബൂദബി ദിശയില്‍ ശൈഖ് സായിദ് റോഡിലേക്കുള്ള രണ്ടു വരി പാലവുമാണ് ഇതിലുള്‍പ്പെടുന്നത്. 1000 മീറ്ററാണ് രണ്ടാമത്തെ പാലത്തിന്‍െറ നീളം.
ഇതിന് പുറമെ ദുബൈ പാര്‍ക്സിനകത്ത് ശൈഖ് സായിദ് റോഡുമായും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡുമായി ബന്ധിപ്പിക്കുന്ന 16 കി.മീറ്റര്‍ റോഡിന്‍െറ പണിയും നടക്കുന്നുണ്ട്.
ദുബൈയുടെ മറ്റൊരു മുഖ്യ ആകര്‍ഷണമായി മാറുമെന്ന് കരുതുന്ന മൂന്നു തീം പാര്‍ക്കുകളുടെ സമുച്ചയമാണ് ദുബൈ പാര്‍ക്സ് ആന്‍ഡ് റിസോര്‍ട്സ് പദ്ധതി. മോഷന്‍ഗേറ്റ് ദുബൈ, ബോളിവുഡ് പാര്‍ക്സ് ദുബൈ, ലെഗോലാന്‍റ് എന്നീ തീം പാര്‍ക്കുകള്‍ക്ക് പുറമെ ലീഗോ ലാന്‍റ് വാട്ടര്‍പാര്‍ക്കും ഇതിലുണ്ടാകും. 35 റീട്ടെയില്‍ ഒൗട്ട്ലെറ്റുകള്‍, 65 റസ്റ്റോറന്‍റുകള്‍ തുടങ്ങിയവയും ഇതിനകത്ത് ഒരുങ്ങുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.