അജ്മാന്‍: ഏറെ സവിശേഷമായ വര്‍ത്തമാന കാല സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ അഭ്യസിക്കേണ്ടത് മറ്റെന്തിനെക്കാളും ദയയുടെ ഭാഷയാണെന്നും ഇത് മനുഷ്യത്വത്തിലധിഷ്ഠിതമായ സഹവര്‍ത്തിത്വത്തിന്‍്റെയും സഹാനുഭൂതിയുടെയും പരിസരങ്ങളില്‍ നിന്നാണ് പഠിച്ചെടുക്കേണ്ടതെന്നും മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറിയും മുന്‍ കേരള വിദ്യാഭ്യാസ മന്ത്രിയുമായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പ്രസ്താവിച്ചു. അജ്മാന്‍ പാലക്കാട് ജില്ലാ കെ.എം.സി.സി സംഘടിപ്പിച്ച 'വിജയഗാഥ 2016'ന്‍െറ പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കുട്ടികളില്‍ നല്ല മൂല്യങ്ങള്‍ നിക്ഷേപിച്ചു കൊണ്ട് അവരെ മുന്‍നടത്താന്‍ രക്ഷിതാക്കളും അധ്യാപകരും ഉല്‍സുകരാവണമെന്നും വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളുമടങ്ങിയ സദസ്സിനോട് അദ്ദേഹം പറഞ്ഞു.
ഭാഗ്യവശാല്‍, നമ്മുടെ കേരളം സാക്ഷരതയിലും സാമൂഹിക ബോധത്തിലും കുതിച്ചുയര്‍ന്നത് ശ്രദ്ധേയ വസ്തുതയാണ്. സി.എച്ച് മുഹമ്മദ് കോയയെ പോലുള്ള ധിഷണാശാലികള്‍ നടത്തിയ വിപ്ളവാത്മകമായ പരിഷ്കരണ നീക്കങ്ങളാണ് അത്തരമൊരു മികച്ച നിലയിലേക്ക് നമ്മെ ഉയര്‍ത്തിയത്.
അജ്മാന്‍ റമദ ഹോട്ടലിലെ മെജസ്റ്റിക് ഹാളില്‍ നടന്ന 'വിജയഗാഥ 2016' വിദ്യാഭ്യാസ സെഷന്‍ പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഹനീഫ് മണ്ണാര്‍ക്കാട് അധ്യക്ഷനായ ചടങ്ങില്‍ ചടങ്ങില്‍ എസ്.വി മുഹമ്മദലി മാസ്റ്റര്‍ കരിയര്‍ ഗൈഡന്‍സ് ക്ളാസ് നയിച്ചു. ഗഫൂര്‍ മാസ്റ്റര്‍ സ്വാഗതവും മന്‍സൂര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
പൊതുസമ്മേളനം അജ്മാന്‍ വിദ്യാഭ്യാസ വകുപ്പ് തലവന്‍ അലി ഖലീഫ അലി ഹാഷിം ഉദ്ഘാടനം ചെയ്തു. പാലക്കാട് ജില്ലാ കെ.എം.സി.സി പ്രസിഡന്‍്റ് ഷംസുദ്ദീന്‍ ഒറ്റപ്പാലം അധ്യക്ഷത വഹിച്ചു. എം.എസ് നാസര്‍, ഇബ്രാഹിം എളേറ്റില്‍, സൂപ്പി പാതിരിപ്പറ്റ, മജീദ് പന്തല്ലൂര്‍, പി.കെ അന്‍വര്‍ നഹ, ബീരാവുണ്ണി തൃത്താല, ഖാദര്‍ കൊഴിക്കര തുടങ്ങിയവര്‍ സംസാരിച്ചു. രണ്ടു പതിറ്റാണ്ടിലധികമായി അജ്മാനിലെ വ്യാപാര രംഗത്ത് സ്തുത്യര്‍ഹമായി പ്രവര്‍ത്തിക്കുന്നവരെയും യു.എ.ഇയിലെ സേവനമാധ്യമവിദ്യാഭ്യാസസാംസ്കാരിക മേഖലകളില്‍ മികച്ച സംഭാവനകളര്‍പ്പിച്ച പ്രമുഖരെയും കഴിഞ്ഞ അധ്യയന വര്‍ഷം 10, +2 പരീക്ഷകളില്‍ ഉന്നത വിജയം വരിച്ച വിദ്യാര്‍ത്ഥികളെയും വേദിയില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ ആദരിച്ചു. അസീസ് തൊഴൂക്കര സ്വാഗതവും ആഷിഖ് കോട്ടോപ്പാടം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.