???? ???? ????????? ??????? ????????? ????? ??.??. ?????????? ???????? ????????? ??????????? ??????????????

പി.എം. ഫൗണ്ടേഷന്‍ ടാലന്‍റ് സെര്‍ച്ച് പരീക്ഷ  ഗള്‍ഫില്‍ 10 കേന്ദ്രങ്ങളില്‍ നടന്നു

ദുബൈ: ഗള്‍ഫ് മാധ്യമവുമായി സഹകരിച്ച് പി.എം. ഫൗണ്ടേഷന്‍ നടത്തുന്ന ടാലന്‍റ് സെര്‍ച്ച് പരീക്ഷ ഗള്‍ഫ് രാജ്യങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്നു. യു.എ.ഇയിലും സൗദി അറേബ്യയിലും മൂന്നൂ വീതം കേന്ദ്രങ്ങളിലും മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ ഓരോ കേന്ദ്രങ്ങളിലുമായി നിരവധി വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. 
യു.എ.ഇയില്‍ ന്യൂ  ഇന്ത്യന്‍ മോഡല്‍ സ്കൂള്‍ ദുബൈ, ഒയാസിസ് ഇന്‍റര്‍നാഷനല്‍ സ്കൂള്‍ അല്‍ഐന്‍, മോഡല്‍ സ്കൂള്‍ അബൂദബി, സൗദി അറേബ്യയില്‍ അല്‍ ഹയാത്ത് ഇന്‍റര്‍നാഷനല്‍ സ്കൂള്‍ ജിദ്ദ, അല്‍ മുന ഇന്‍റര്‍നാഷനല്‍ സ്കൂള്‍ ദമ്മാം, ഷിഫ അല്‍ ജസീറ ഓഡിറ്റോറിയം റിയാദ് , ബഹ്റൈനില്‍ ഈസ ടൗണ്‍ ഇന്ത്യന്‍  സ്കൂള്‍, കുവൈത്തില്‍ യുനൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍, ഒമാനില്‍ ഇന്ത്യന്‍ സ്കൂള്‍ അല്‍ ഖുബ്റ, ഖത്തറില്‍ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂള്‍, ദോഹ, എന്നിവയായിരുന്നു പരീക്ഷാകേന്ദ്രങ്ങള്‍. യു.എ.ഇയില്‍ 150ഓളം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. കേരളത്തിലും ഇതേ സമയം വിവിധ കേന്ദ്രങ്ങളിലായി പരീക്ഷ നടന്നു. ഇത് തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ്   ഗള്‍ഫില്‍ പി.എം. ഫൗണ്ടേഷന്‍ ടാലന്‍റ് സെര്‍ച്ച് പരീക്ഷ നടത്തുന്നത്.
2016 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ പത്താം തരം പരീക്ഷയില്‍ എല്ലാവിഷയങ്ങള്‍ക്കും എ പ്ളസ്/ എ വണ്‍ നേടിയ വിദ്യാര്‍ഥികള്‍ക്കായാണ് ടാലന്‍റ് സെര്‍ച്ച് പരീക്ഷ നടത്തിയത്. പൊതുവിജ്ഞാനം, വിശകലനം, അടിസ്ഥാന വിഷയങ്ങളിലുള്ള പരിജ്ഞാനം എന്നീ മേഖലകളില്‍ വിദ്യാര്‍ഥികളുടെ മാറ്റു നോക്കുന്ന രണ്ടു മണിക്കൂര്‍ പരീക്ഷയായിരുന്നു. നിശ്ചിത മാര്‍ക്ക് നേടുന്ന കുട്ടികള്‍ക്കെല്ലാം ‘അവാര്‍ഡ് ഓഫ് എക്സലന്‍സ്’ സര്‍ട്ടിഫിക്കറ്റും സമ്മാനങ്ങളും നല്‍കും. 
പി.എം ഫെല്ളോഷിപ്പ് പരിപാടിയുടെ ഭാഗമായി കേരളത്തിലും ഗള്‍ഫിലും 10 ഫെല്ളോകളെ വീതം തെരഞ്ഞെടുക്കുന്നതിന്‍െറ ആദ്യ പടിയാണ് ടാലന്‍റ് സര്‍ച്ച് പരീക്ഷ.  ഇവരില്‍ മികവ് കാട്ടിയവര്‍ക്ക് അഭിമുഖത്തിന് അവസരം ലഭിക്കും. ഇതില്‍ നിന്നാണ് പത്തുപേരെ തെരഞ്ഞെടുത്ത് ഫെല്ളോഷിപ്പ് നല്‍കി ആദരിക്കുക. ട്രോഫി,മെമന്‍േറാ,പുസ്തകങ്ങള്‍,പഠന സഹായികള്‍ തുടങ്ങിയവയും ഇവര്‍ക്ക് സമ്മാനിക്കും. മാത്രമല്ല പരമാവധി അഞ്ചുവര്‍ഷമോ പഠനം തുടരുന്നതുവരെയോ  സാമ്പത്തിക സഹായവും മറ്റു അക്കാദമിക് സഹായവും പി.എം.ഫൗണ്ടേഷന്‍ നല്‍കും. ഇത്തരം ഫെല്ളോകളുടെ കൂട്ടായ്മയുണ്ടാക്കി അവര്‍ക്ക് സമയാസമയം ആവശ്യമായ പരിശീലനവും നിര്‍ദേശങ്ങളും നല്‍കുന്നുണ്ട്. 
ഇത്തവണ ഗള്‍ഫ് മേഖലയില്‍ പരീക്ഷക്ക്  കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കുട്ടികളുടെ പങ്കാളിത്തം കൂടുതലായിരുന്നു. പരീക്ഷ കഴിഞ്ഞിറങ്ങിയ കുട്ടികള്‍ ലളിതവും വ്യത്യസ്തവുമായ ചോദ്യങ്ങളായിരുന്നുവെന്നും മറ്റ് പരീക്ഷകളില്‍ നിന്നും വേറിട്ട അനുഭവമായിരുന്നെന്നും പറഞ്ഞു.
ദുബൈ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂളില്‍ പരീക്ഷക്ക് അധ്യാപകരായ ഷമീര്‍, സുനീര്‍, ഫസീം, സുഹൈല്‍, സുബൈര്‍, കെ.പി. ഷരീഫ് എന്നിവര്‍ ഇന്‍വിജിലേറ്റര്‍മാരായിരുന്നു. ഗള്‍ഫ് മാധ്യമം മാര്‍ക്കറ്റിങ് മാനേജര്‍ ഹാരിസ് വള്ളില്‍, റമീസ്, ഷൈജര്‍ നവാസ്,ഹുമയൂണ്‍ കബീര്‍, ടി.പി. ഹാരിസ്, ആരിഫ്  എന്നിവര്‍ നേതൃത്വം നല്‍കി. 
അല്‍ഐന്‍ മേഖലാ പരീക്ഷ അല്‍ഐന്‍ ഒയാസിസ് ഇന്‍റര്‍നാഷനല്‍ സ്കുളിലായിരുന്നു.
യു.എ.ഇ സര്‍വകലാശാല രസതന്ത്ര വിഭാഗം ലെക്ചറര്‍ വി. മുഹമ്മദ് ശമീം ഇന്‍വിജിലേറ്ററും ഗള്‍ഫ് മാധ്യമം സര്‍ക്കുലേഷന്‍ മാനേജര്‍ മുഹമ്മദലി കോട്ടക്കല്‍ കണ്‍ട്രോളറുമായിരുന്നു. റാസി അബൂബക്കര്‍, റംസി അബൂബക്കര്‍, ഹാരിസ് റഹീം എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
അബൂദബി മേഖലാ പരീക്ഷ മുസഫ-12ലെ ദ മോഡല്‍ സ്കൂള്‍ അബൂദബിയിലാണ് നടന്നത്. അധ്യാപകരായ ഹസീന സിറാജ്, ഫര്‍സീന ഫാറൂഖ് എന്നിവര്‍ ഇന്‍വിജിലേറ്റര്‍മാരും ഗള്‍ഫ് മാധ്യമം-മീഡിയ വണ്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം അബ്ദുല്ല സവാദ് കണ്‍ട്രോളറുമായിരുന്നു. എന്‍. ജാഫര്‍, വി.എ. സിറാജുദ്ദീന്‍, ബാബു നവാസ്, സാലിഹ്, മുഹമ്മദലി, മഅറൂഫ് എന്നിവര്‍ നേതൃത്വം നല്‍കി.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.