ദുബൈ: റോഡിലെ മഞ്ഞവരക്ക് പുറത്തുകൂടി വാഹനമോടിക്കുന്നവരെ കണ്ടത്തൊന്‍ ദുബൈ പൊലീസ് പുതിയ ഉപകരണം വികസിപ്പിച്ചെടുത്തു. പരീക്ഷണത്തിനായി സ്ഥാപിച്ച ഉപകരണം വിജയകരമാണെന്ന് കണ്ടത്തെി. ഉടന്‍ തന്നെ ദുബൈയിലെ റോഡുകളില്‍ ഉപകരണം സ്ഥാപിക്കുമെന്ന് പൊലീസ് മേധാവി മേജര്‍ ജനറല്‍ ഖമീസ് മതാര്‍ അല്‍ മസീന അറിയിച്ചു.
ദുബൈ പൊലീസിലെ ഉദ്യോഗസ്ഥര്‍ തന്നെയാണ് ഉപകരണം വികസിപ്പിച്ചെടുത്തത്.
ഉയര്‍ന്ന നിലവാരമുള്ള കാമറയും ശബ്ദ സെന്‍സറും ഉള്ളതാണ് ഉപകരണം. ഹാര്‍ഡ് ഷോള്‍ഡറിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ ദൃശ്യങ്ങള്‍ ഉപകരണം പകര്‍ത്തും.
ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണം എളുപ്പത്തില്‍ എവിടെ വേണമെങ്കിലും സ്ഥാപിക്കുന്ന വിധത്തിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്.
ഹാര്‍ഡ് ഷോള്‍ഡറിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ക്ക് 600 ദിര്‍ഹം പിഴയും ആറ് ബ്ളാക്ക് പോയന്‍റും ചുമത്തും. വാഹനം ഒരുമാസത്തേക്ക് പിടിച്ചെടുക്കുകയും ചെയ്യും. പരീക്ഷണഘട്ടത്തില്‍ എമിറേറ്റ്സ് റോഡില്‍ രണ്ട് മണിക്കൂറിനിടെ 134 നിയമലംഘനങ്ങളാണ് കണ്ടത്തെിയത്. തുടര്‍ന്ന് 20 യന്ത്രങ്ങള്‍ ഉടന്‍ എമിറേറ്റ്സ് റോഡില്‍ സ്ഥാപിക്കാന്‍ പൊലീസ് മേധാവി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹാര്‍ഡ് ഷോള്‍ഡറിലൂടെ മറികടക്കുന്നത് മാരകമായ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. കേടായ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതിനും അടിയന്തര ഘട്ടങ്ങളില്‍ ആംബുലന്‍സുകള്‍ക്കും മറ്റും കടന്നുപോകുന്നതിനുമാണ് ഹാര്‍ഡ് ഷോള്‍ഡര്‍ ഉപയോഗിക്കേണ്ടത്. മറികടക്കാന്‍ ഹാര്‍ഡ് ഷോള്‍ഡര്‍ ഉപയോഗിക്കുമ്പോള്‍ നിര്‍ത്തിയിട്ട വാഹനങ്ങളിലിടിച്ച് അപകടങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഒരിക്കലും ഹാര്‍ഡ് ഷോള്‍ഡര്‍ വഴി മറികടക്കാന്‍ ശ്രമിക്കരുതെന്ന് പൊലീസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.