ദുബൈ: ദുബൈ പൊലീസിന്‍െറ വിവിധ സേവനങ്ങള്‍ക്ക് ഫീസ് ഈടാക്കാന്‍ തീരുമാനം. അപകട സ്ഥലങ്ങളിലത്തെി പരിശോധന നടത്തുന്നതിനടക്കം ഇനി ഫീസ് നല്‍കേണ്ടി വരും. ഇതുസംബന്ധിച്ച ദുബൈ എക്സിക്യൂട്ടിവ് കൗണ്‍സില്‍ നിയമത്തിന് ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം അംഗീകാരം നല്‍കി. മികച്ച രീതിയില്‍ ഉപഭോക്താക്കള്‍ക്ക് സേവനമത്തെിക്കാനാണ് ഫീസ് ഏര്‍പ്പെടുത്തിയതെന്ന് ഉത്തരവില്‍ വിശദീകരിക്കുന്നു.
ദുബൈ പൊലീസിന്‍െറ വിവിധ സേവനങ്ങളും അവക്കുള്ള ഫീസും അടങ്ങുന്ന പട്ടിക ഉത്തരവിനൊപ്പം പുറത്തിറക്കിയിട്ടുണ്ട്. ഇതിന്‍െറ വിശദാംശങ്ങള്‍ വരുംദിവസങ്ങളില്‍ ലഭ്യമാകും. ലൈറ്റ്, ഹെവി വാഹനങ്ങളും മോട്ടോര്‍ ബൈക്കുകളും എമിറേറ്റിന്‍െറ വിവിധ ഭാഗങ്ങളിലേക്ക് മറ്റ് വാഹനങ്ങളില്‍ കൊണ്ടുപോകുക, ക്രെയിനുകളും കണ്ടെയ്നറുകളും റോഡിലിറക്കുകയും നീക്കുകയും ചെയ്യുക, അപകട സ്ഥലങ്ങള്‍ പരിശോധിക്കുക, സര്‍ട്ടിഫിക്കറ്റുകളും പെര്‍മിറ്റുകളും അനുവദിക്കുക തുടങ്ങിയവക്കെല്ലാം ഇനി ഫീസ് നല്‍കണം. ഗസറ്റില്‍ പ്രസിദ്ധീകരിച്ചാലുടന്‍ നിയമം പ്രാബല്യത്തില്‍ വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.