അബൂദബി: ഈദുല്‍ ഫിത്വ്ര്‍ പ്രമാണിച്ച് യു.എ.ഇയിലെ സ്വകാര്യ മേഖലയില്‍ രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ശവ്വാല്‍ ഒന്ന്, രണ്ട് തീയതികളിലാണ് അവധി. ചൊവ്വാഴ്ച രാവിലെ മനുഷ്യവിഭവശേഷി-സ്വദേശിവത്കരണ വകുപ്പ് മന്ത്രി സഖര്‍ ബിന്‍ ഗോബാശ് സഈദ് ഗോബാശ് ആണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ശവ്വാല്‍ ഒന്ന്, രണ്ട് ജൂലൈ ആറ്, ഏഴ് തീയതികളിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ തീയതികള്‍ ബുധന്‍, വ്യാഴം ദിവസങ്ങളായതിനാല്‍ ഈദുല്‍ ഫിത്വ്ര്‍ ജൂലൈ ആറിന് തന്നെയാണെങ്കില്‍ വാരാന്ത്യ അവധികള്‍ ഉള്‍പ്പെടെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് നാല് ദിവസം പെരുന്നാളാഘോഷത്തിന് ലഭിക്കും. ജൂലൈ അഞ്ച് റമദാനിലെ അവസാന ദിവസമായിരിക്കുമെന്നും ആറ് ശവ്വാല്‍ ഒന്നായിരിക്കുമെന്നും ഷാര്‍ജ ജ്യോതിശാസ്ത്ര-ബഹിരാകാശ ശാസ്ത്ര കേന്ദം അസിസ്റ്റന്‍റ് ഡയറക്ടര്‍ ഡോ. ഇബ്രാഹീം അല്‍ ജര്‍വാന്‍ പ്രവചിച്ചിരുന്നു.
പൊതു മേഖലയില്‍ ജൂലൈ മൂന്ന് മുതല്‍ പത്ത് വരെ നേരത്തെ അവധി നല്‍കിയിരുന്നു. അവധി തുടങ്ങുന്നതിന് മുമ്പുള്ള വാരാന്ത്യ അവധികളടക്കം പൊതുമേഖലയിലുള്ളവര്‍ക്ക് പെരുന്നാള്‍ ആഘോഷത്തിന് ഒമ്പത് ദിവസം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.