???????? ????????? ??????????? ??????

റമദാന്‍ കഴിയും വരെ മലീഹയില്‍ രാപ്പാര്‍ക്കാം

ഷാര്‍ജ: ചരിത്ര നഗരമായ മലീഹയില്‍ സന്ദര്‍ശകര്‍ക്കായി ഒരുക്കിയ രാത്രികാല വിനോദ-വിശ്രമ പരിപാടികള്‍ റമദാന്‍ തീരും വരെ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. പുരാവസ്തു, ഇക്കോ-ടൂറിസം പദ്ധതിയുടെ ഭാഗമായി നിരവധി വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഇവിടെ നടക്കുന്നത്. സാംസ്കാരിക പരിപാടികള്‍ക്ക് പുറമെ മരുഭൂമിയിലൂടെയുള്ള രാത്രി യാത്ര, മലീഹയിലെ പ്രത്യേക തയാറാക്കപ്പെട്ട ഇടത്തിലെ ഭക്ഷണം, സഫാരി യാത്ര തുടങ്ങിയവയാണ് റമദാന്‍ രാത്രികളില്‍ സന്ദര്‍ശകര്‍ക്കായി സംഘാടകരായ ഷാര്‍ജ നിക്ഷേപ വികസന അതോറിറ്റി (ശുരൂക്ക്) ഒരുക്കിയിരിക്കുന്നത്. 
രാത്രി ഒമ്പതിനാണ് മലീഹയിലെ റമദാന്‍ പരിപാടികള്‍ തുടങ്ങുന്നത്. തവിട്ട് നിറം കലര്‍ന്ന മലീഹയിലെ മണല്‍ പരപ്പ് രാത്രിയില്‍ വിസ്മയപ്പെടുത്തും. ഉയര്‍ന്നും താഴ്ന്നും കിടക്കുന്ന മണല്‍ പരപ്പില്‍ കാറ്റ് ചിത്രങ്ങള്‍ രചിക്കും. നിലാവ് വീണ് കിടക്കുന്ന മണല്‍ക്കാട്ടിലൂടെ ഫോര്‍വീല്‍ വാഹനങ്ങളിലുള്ള രാത്രി സഞ്ചാരം അനുഭൂതി നിറഞ്ഞതാണെന്ന് ഇവിടെ സന്ദര്‍ശിച്ചവര്‍ പറയുന്നു. സഞ്ചാരികള്‍ക്ക് ഗൈഡിന്‍െറ സഹായവും ഉണ്ട്. ഭക്ഷണം വിശ്രമം എന്നിവക്കായി മലീഹ സ്റ്റാര്‍ ലോഞ്ചിലാണ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചരിത്രം ഉറങ്ങിക്കിടക്കുന്ന ഇടങ്ങളിലൂടെയുള്ള രാത്രി സഞ്ചാരം ജീവിതം ഒരിക്കലും മറക്കില്ല.  
ചുവന്ന മണല്‍ പരപ്പുകളും ചുണ്ണാമ്പു കല്ലുകളും മലീഹയുടെ സൗന്ദര്യമാണ്. മരുഭൂമിയിലെ അസ്തമയവും രാത്രിയിലെ നക്ഷത്ര പഥങ്ങളേയും നിരീക്ഷിക്കുവാനുള്ള കൂറ്റന്‍ ദൂരദര്‍ശിനികളും മലീഹയിലെ യാത്രക്കാരെ കാത്തിരിക്കുന്നുണ്ട്. അറബിക് ചായയും കാപ്പിയും ഇടക്കിടക്ക് നുണഞ്ഞിരിക്കാനുള്ള സൗകര്യവും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് പ്രകൃതിയുടെ തനത് ഭംഗിയും ശുദ്ധമായ വായുവും ആസ്വദിക്കാം. ഇറച്ചി ചുട്ട് തിന്നാനുള്ള പ്രത്യേക സൗകര്യവും ഉപയോഗിക്കാം. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.