ദുബൈ: ഖുര്‍ആന്‍ കേവലം പാരായണത്തില്‍ മാത്രമൊതുക്കുകയും ജീവിതത്തില്‍ നിന്ന് അതിന്‍െറ വിധി വിലക്കുകളെ അവഗണിക്കുകയും ചെയ്യുന്ന ദുരവസ്ഥയാണ് ഇന്ന് കാണുന്നതെന്ന് പ്രമുഖ പണ്ഡിതനായ ഹുസൈന്‍ സലഫി അഭിപ്രായപ്പെട്ടു.
ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡിന്‍െറ ഭാഗമായി സംഘടിപ്പിച്ച പ്രഭാഷണത്തില്‍ ‘വിശുദ്ധ ഖുര്‍ആന്‍ : രക്ഷാസരണി’എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്ധകാരത്തില്‍ കഴിഞ്ഞിരുന്ന ഒരു സമൂഹത്തിന് ഉന്നതങ്ങളിലേക്ക് കുതിച്ചുയരാന്‍ നിമിത്തമായ അദ്ഭുത ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍.
അന്ധവിശ്വാസങ്ങളുടെ, അനാചാരങ്ങളുടെ, ദുശ്ശീലങ്ങളുടെ, ചെളിക്കുണ്ടില്‍ നിന്ന് സത്യവിശ്വാസത്തിലേക്കും സദാചാരങ്ങളിലേക്കും സല്‍ സ്വഭാവങ്ങളിലേക്കും ഈ ഗ്രന്ഥം അവരെ കൈ പിടിച്ചുയര്‍ത്തി.
ഖുര്‍ആന്‍ കൃത്യമായി പാരായണം ചെയ്യാനും മന:പ്പാഠമാക്കാനും അര്‍ഥവും ആശയവും ഗ്രഹിക്കാനും ചിന്തക്ക് വിഷയമാക്കാനും അവയത്രയും ജീവിതത്തില്‍ പ്രയോഗവല്‍ക്കരിക്കാനും ആ സമൂഹത്തിനു സാധിച്ചു. അതിലൂടെ അവര്‍ ഉന്നതരായി. നാം ഇന്ന് ഈ ഗ്രന്ഥത്തോട് പുറം തിരിഞ്ഞു നില്ക്കുന്നുവോ എന്ന് ഗൗരവത്തോടെ ചിന്തിക്കേണ്ടതുണ്ട്.
കേവല പാരായണം പോലും അറിയാത്തവര്‍, അര്‍ഥവും ആശയവും ഗ്രഹിക്കാത്തവര്‍, ചിന്തക്ക് ഈ ഗ്രന്ഥം വിഷയീഭവിപ്പിച്ചിട്ടില്ലാത്തവര്‍, ഇങ്ങിനെ പോകുന്നു ആധുനിക സമൂഹത്തില്‍ പലരുടെയും അവസ്ഥ.
രക്ഷാസരണിയായ ഈ ഗ്രന്ഥത്തെ അവഗണിക്കുന്നത് മരണാനന്തരം ഇതിന്‍െറ പേരില്‍ വിലപിക്കുന്ന ദയനീയാവസ്ഥ ഖുര്‍ആന്‍ വിവരിച്ചു തന്നത് നാം ആ ദുരന്തത്തിന്ന്് ഇരയാവാതിരിക്കാനാണെന്നും സലഫി ഉണര്‍ത്തി .
മദീന കിങ് ഫഹദ് ഖുര്‍ആന്‍ അച്ചടി കോംപ്ളക്സില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഖുര്‍ആന്‍ മലയാളം പരിഭാഷ ആയിരം കോപ്പി സൗജന്യമായി പ്രഭാഷണത്തിനത്തെിയവര്‍ക്ക് വിതരണം ചെയ്തു.
തുടര്‍ പഠനത്തിന് മുഹൈസിനയിലുള്ള അല്‍ റാഷിദ് സെന്‍ററുമായി ബന്ധപ്പെടാവുന്നതാണ്.
അബ്ദുസ്സലാം ആലപ്പുഴ, ഹാഫിള് സിറാജ് ബാലുശ്ശേരി എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.