ഷാര്‍ജയുടെ ഹൃദയം നിറയെ റമദാന്‍ പൂനിലാവ്

ഷാര്‍ജ: അനുഗ്രഹത്തിന്‍െറ വാതിലുകള്‍ തുറക്കുന്ന റമദാന്‍ മാസത്തെ പൂനിലാവില്‍ കുളിപ്പിക്കുകയാണ് ഷാര്‍ജ. ഷാര്‍ജ റോളക്കടുത്തുള്ള ഹാര്‍ട്ട് ഓഫ് ഷാര്‍ജയാണ് വര്‍ണവെളിച്ചത്തില്‍ ചിരിച്ച് നില്‍ക്കുന്നത്. 
2025ല്‍ പൂര്‍ത്തിയാകുന്ന ഹാര്‍ട്ട് ഷാര്‍ജക്കായി പൂര്‍ത്തിയാക്കിയ പരമ്പരാഗത സൂക്കായ ഷനാസിയാണ് ഇവിടെ പ്രധാന കാഴ്ച്ച. 
പഴമ തെല്ലും വിടാതെ പുതുക്കി പണിത സൂക്കിനകത്ത് പോലും പഴമയുടെ ഗന്ധം നിറച്ച് വെച്ചിട്ടുണ്ട് ഇതിന് ചുക്കാന്‍ പിടിക്കുന്ന ഷാര്‍ജ നിക്ഷേപ വികസന അതോറിറ്റി (ശുരൂക്ക്). 
ഈന്തപനയോലകള്‍ കൊണ്ടും തടികള്‍ കൊണ്ടും അലങ്കാരങ്ങള്‍ തീര്‍ത്ത സൂക്കില്‍ പാനീസ് വിളക്കുകളുടെ മാതൃകയില്‍ തീര്‍ത്ത വൈദ്യുത വിളക്കുകളാണ് വെട്ടം തൂവുന്നത്. 
വിളക്കില്‍ നിന്ന് പുറത്തേക്കിറങ്ങുന്ന വെളിച്ചത്തില്‍ പോലുമുണ്ട് പഴമയുടെ ഒരതൃപ്പം. സൂക്കിനോട് ചേര്‍ന്ന് തന്നെയുണ്ട് അല്‍ ഹിസന്‍ കോട്ട. ഇതിനകത്തും നിരവധി പുരാതന കാഴ്ച്ചകളുണ്ട് കാണാന്‍. ഷാര്‍ജയുടെ പഴങ്കഥ ഇവിടെ എത്തിയാല്‍ ആസ്വദിക്കാം. നിരവധി പേരാണ് ഹാര്‍ട്ട് ഓഫ് ഷാര്‍ജയിലത്തെുന്നത്.PathanamthittaCatholicateIftar
 ഷാര്‍ജ സ്കൂള്‍ മസ്ജിദില്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് അലുംനി ‘സൗഹൃദവേദി’ സുഹൃത്തുകള്‍ വിശ്വാസികള്‍ക്കു ഇഫ്താര്‍ ഒരുക്കിയപ്പോള്‍.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.