വേനല്‍ കനക്കുന്നു; ചൂട് 50 ഡിഗ്രിയിലേക്ക്

അബൂദബി: യു.എ.ഇയിലെ അന്തരീക്ഷ ഊഷ്മാവ് 50 ഡിഗ്രിയിലേക്ക് കുതിക്കുന്നതായി കാലവസ്ഥാ നിരീക്ഷണ കേന്ദ്രം. അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്‍െറ അളവും വര്‍ധിക്കും. ഇതോടെ പകല്‍സമയങ്ങളില്‍ പുറത്തിറങ്ങുന്നത് പ്രയാസകരമാകും.
വാരാന്ത്യത്തില്‍ കടലോര മേഖലകളില്‍ 44 ഡിഗ്രി സെല്‍ഷ്യസും ഉള്‍പ്രദേശങ്ങളില്‍ 49 ഡിഗ്രി സെല്‍ഷ്യസും ചൂട് രേഖപ്പെടുത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്്.
രാജ്യത്തിന്‍െറ തെക്ക്, കിഴക്ക് ഭാഗങ്ങള്‍ ഭാഗികമായി മേഘാവൃതമാവുന്നതും ചൂട് അധികരിക്കാന്‍ ഇടയാക്കും. കിഴക്കുനിന്ന് വടക്കോട്ട് ചെറിയ തോതിലോ ഇടത്തരം തോതിലോ കാറ്റ് വീശാനും സാധ്യതയുണ്ട്.  കിഴക്ക്, പടിഞ്ഞാറ് മേഖലകളിലായിരിക്കും ഈര്‍പ്പത്തിന്‍െറ അളവ് ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തുക. രാത്രിയിലും പുലര്‍ച്ചെയുമായിരിക്കും ഈര്‍പ്പം കൂടുതലായി അനുഭവപ്പെടുകയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടലോര മേഖലയില്‍ 95 ശതമാനവും ഉള്‍പ്രദേശങ്ങളില്‍ 85 ശതമാനവും ഈര്‍പ്പത്തിന്‍െറ തോതില്‍ വര്‍ധനയുണ്ടാകും.
ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് യു.എ.ഇയിലെ ചൂടുകാലം. ആഗസ്റ്റിലാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്. ആഗസ്റ്റില്‍ 55 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ചൂട് അനുഭവപ്പെടാറുണ്ട്.
വേനലിലെ ചൂട് കണക്കെിലെടുത്ത് ജൂണ്‍ 15 മുതല്‍ യു.എ.ഇയിലെ തൊഴില്‍ മേഖലയില്‍ ഉച്ചവിശ്രമ നിയമം നടപ്പാക്കിയിട്ടുണ്ട്.
ഇതനുസരിച്ച് ഉച്ചക്ക് 12.30 മുതല്‍ മൂന്ന് വരെ തൊളിലാളികളെ വെയിലത്ത് ജോലിയെടുപ്പിക്കുന്നത് വിലക്കിയിട്ടുണ്ട്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.