ദുബൈ: ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മത്സരത്തില്‍ നേപ്പാളില്‍ നിന്നുള്ള പത്തു വയസ്സുകാരന്‍ വിസ്മയമാകുന്നു.
ഏറ്റവും പ്രായം കുറഞ്ഞ മല്‍സരാര്‍ഥിയായ ഷേക് മഹമ്മദ് അഖാതാര്‍ വെറും രണ്ടു വര്‍ഷം കൊണ്ടാണ് ഖുര്‍ആന്‍ പൂര്‍ണമായും മന:പാഠമാക്കിയത്. മനോഹരമായ ശബ്ദത്തില്‍ കാതിനിമ്പം നല്‍കുന്ന പാരായണം ദുബൈ ചേംബര്‍ ആന്‍ഡ് ഇന്‍ഡസ്ട്രി ഓഡിറ്റോറിയത്തിലെ തിങ്ങിനിറഞ്ഞ സദസ് ശരിക്കും ആസ്വദിച്ചു.
ദിവസം രണ്ടു പേജ് എന്ന തോതില്‍ മന:പാഠമാക്കുകയായിരുന്നു തന്‍െറ രീതിയെന്ന് അഖാതാര്‍ പറയുന്നു. പിന്നീട് പല ഭാഗങ്ങളും കഴിയുന്നത്ര തവണ ആവര്‍ത്തിച്ച് ഓതും. വീണ്ടും വീണ്ടും ഓതിക്കൊണ്ടിരിക്കുക എന്നതാണ് സൂക്തങ്ങള്‍ മറന്നുപോകാതിരിക്കാനുള്ള പ്രധാന വഴി. പിന്നെ നല്ല അറിവുള്ള ആളില്‍ നിന്ന് ഖുര്‍ആന്‍ പഠിക്കുകയും പ്രധാനമാണ്. ഉച്ചാരണം ശുദ്ധമാകാനും ഓര്‍മയില്‍ നിര്‍ത്താനും ഇത് അത്യാവശ്യമാണ്. അബ്നാവുല്‍ ഇസ്ലാം ഖുര്‍ആന്‍ സ്റ്റഡി സെന്‍ററില്‍ ഞാന്‍ സ്ഥിരമായി പോകാറുണ്ടായിരുന്നു.”-നേപ്പാളി ബാലന്‍ പറഞ്ഞു. പിതാവും അമ്മാവനും എല്ലാ പ്രോത്സാഹനവും നല്‍കി.
പ്രാദേശികമായി നിരവധി മത്സരങ്ങളിലും ഇന്ത്യയില്‍ നടന്ന അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരത്തിലും അഖാതാര്‍ മികവ് കാട്ടിയിട്ടുണ്ട്. വലുതാകുമ്പോള്‍ ഖുര്‍ആന്‍ പണ്ഡിതനാകണമെന്നാണ് അഖാതാറിന്‍െറ ആഗ്രഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.