തടവറക്കകത്തെ മൈലാഞ്ചി കൈകള്‍...

ദുബൈ വനിതാ ജയിലില്‍ നിന്ന് മലയാളി തടവുകാരിയായ സറീന (യഥാര്‍ഥ പേരല്ല)  വിളിച്ചത് പതിവില്ലാത്ത സന്തോഷത്തോടെയാണ്.
" ഇക്ക ഞങ്ങള്‍ക്ക് മൈലാഞ്ചി കിട്ടി, പോലീസുകാരാണ് മൈലാഞ്ചി തന്നത്. ഞാന്‍ രണ്ട് കൈയ്യിലും ഇട്ടു."
പെരുന്നാള്‍ പ്രമാണിച്ചു ദുബൈ വനിതാ ജയിലില്‍ തടവുകാര്‍ക്ക് മൈലാഞ്ചി ഇടുവാനുള്ള അവസരം അധികൃതര്‍  നല്‍കിയതിലുള്ള സന്തോഷത്തിലാണ്  തടവുകാര്‍.
എട്ടുവര്‍ഷത്തിന് ശേഷമാണ് പാലക്കാട് സ്വദേശിയായ സറീന മൈലാഞ്ചി മണക്കുന്നത്. പാക്കിസ്ഥാന്‍, ഇത്യോപ്യ, തായ്ലന്‍റ്, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള തടവുകാര്‍ പരസ്പരം മൈലാഞ്ചി ഇട്ടതായി ഹസീന പറഞ്ഞു. സന്താഷത്തിന്‍്റെയും സന്താപത്തിന്‍്റെയും കണ്ണുനീര്‍ പൊഴിച്ചു കൊണ്ടാണ് ഹസീന ഫോണ്‍ വെച്ചത് 
ബംഗളൂരു സ്വദേശിനി ജബിന്‍ താജിന് ജയിലിലെ ആദ്യ പെരുന്നാളാണ്. പാക്കിസ്താനിയായ വഹീദ് ഖാനെ പ്രണയിച്ചു അവിഹിത ബന്ധത്തില്‍ കുഞ്ഞിന് ജന്മം നല്‍കിയതാണ് ജബിനെ ജയിലിലത്തെിച്ചത് . ഇവരുടെ രണ്ടു വയസ്സ് പ്രായമായ കുഞ്ഞും പിതാവും ജയിലിലുണ്ട്.
ഇവര്‍ക്ക് ഈദിന് നാട്ടിലത്തൊന്‍ ദുബൈ സര്‍ക്കാര്‍ ശിക്ഷയില്‍ ഇളവ് നല്‍കിയിട്ടുണ്ടെങ്കിലും മകന് പാസ്പോര്‍ട് ലഭിക്കാത്തതിനാല്‍  ജയിലില്‍ തന്നെ ഈദാഘോഷിക്കുകയാണ് ഈ കുടുംബം. വ്യത്യസ്ത സെല്ലുകളിലാണെങ്കിലും .
19 വയസ്സുകാരി ബംഗ്ളാദേശി സ്വദേശിനി ആയിശക്കുo ജയിലിലെ ആദ്യ പെരുന്നാളാണ്. സെക്സ് റാക്കറ്റ് കെണിയില്‍ പെട്ട ഇവരുടെമേല്‍ കൊലപാതക കുറ്റമാണ് ചുമത്തിയിരിക്കുന്നത്. സംഘത്തിലെ കൂട്ടുകാരികളെല്ലാം ശിക്ഷ കഴിഞ്ഞ് പോയ വിഷമത്തിലാണ് ആയിശ .
ബിഹാറി സ്വദേശിനി രീതികക്ക് ലഭിച്ച ജീവപര്യന്തം ശിക്ഷയുടെ ആഘാതം ഒരു വര്‍ഷമായിട്ടും മാറിയിട്ടില്ല. ജോലി ചെയ്തിരുന്ന വീട്ടിലെ കുഞ്ഞിന്‍െറ കൊലക്കുറ്റമാണ് രീതികയെ ജയിലിലത്തെിച്ചത് 
പെരുന്നാള്‍ ദിനത്തില്‍ ജയില്‍ ഉടുപ്പിന് പകരം സല്‍വാറും കമിസും ധരിച്ച് ജയില്‍ വളപ്പിനകത്തുള്ള നമസ്കാരത്തില്‍ പങ്കെടുക്കുo. ശേഷം പെരുന്നാളിന് പ്രത്യേകം വിളമ്പുന്ന ബിരിയാണി കഴിച്ചു മയങ്ങുന്നതോടെ ഞങ്ങളുടെ ഈദാഘോഷം അവസാനിക്കുമെന്നും സറീന പറഞ്ഞു.
- നാസര്‍ ഊരകം

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.