??????????? ??????????????? ??????????? ????????? ???????. ???????? ???????????? ??????.

ആത്മഹര്‍ഷത്തിന്‍െറ പെരുന്നാള്‍ പുലരി

ദുബൈ: വ്രതം നല്‍കിയ പരിശുദ്ധിയുടെ ഉടയാടയണിഞ്ഞാണ്  പ്രവാസികള്‍ ബുധനാഴ്ച പെരുന്നാള്‍ ആഘോഷത്തിലേക്ക് നീങ്ങുക. റമദാന്‍ 30 ദിവസം പൂര്‍ത്തിയാക്കിയതിനാല്‍ പെരുന്നാള്‍ അമ്പിളിയെ മാനത്ത് കാത്തുനില്‍ക്കാതെ നേരത്തെ തന്നെ ആഘോഷം തുടങ്ങാനായി. കുറച്ചു ദിവസമായ വിപണികളിലെല്ലാം തിരക്കോട് തിരക്കായിരുന്നു. ഇന്നലെ അത് മൂര്‍ധന്യത്തിലത്തെി. മാളുകളിലും ഹൈപ്പര്‍-സൂപ്പര്‍ മാര്‍ക്കറ്റുകളിലും പ്രധാന ഷോപ്പിങ് തെരുവുകളിലും  രാത്രിയോടെ നിന്നു തിരിയാനിടയില്ലാത്ത തിരക്കായിരുന്നു. ഇറച്ചിയും മീനും ഉള്‍പ്പെടെ പെരുന്നാള്‍ ഭക്ഷണം കേമമാക്കാനാവശ്യമായ ഇനങ്ങളെല്ലാം വന്‍തോതിലാണ് വിറ്റഴിക്കപ്പെട്ടത്. വസ്ത്രവിപണിയിലുും അവസാന മണിക്കൂറിലെ പരക്കംപാച്ചില്‍ ദൃശ്യമായി. സ്വദേശി, പ്രവാസി വ്യത്യാസമില്ലാതെ ജനം തെരുവിലിറങ്ങി. 
ബേക്കറികളിലും ചോക്ളേറ്റ് കടകളിലുമായിരുന്നു സ്വദേശികളുടെ തിരക്ക് കൂടുതല്‍.  ബന്ധുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും മധുരം കൈമാറുന്ന ശീലം അറബികള്‍ക്കിടയിലുണ്ട്. പ്രധാനമായും പഴവര്‍ഗങ്ങളും ചോക്ളേറ്റുമാണ് ഇങ്ങനെ നല്‍കുക. ഇവ അലങ്കാര പ്പെട്ടികളിലും കുട്ടകളിലുമാക്കി പ്രധാന ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലേക്ക് കൊടുത്തയക്കുന്ന ശീലം മിക്ക അറബി കുടുംബങ്ങളും പാലിച്ചുപോരുന്നുണ്ടെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഇവ വില്‍ക്കുന്ന കടകളിലെ തിരക്ക് ബോധ്യപ്പെടുത്തുന്നു. ലക്ഷകണക്കിന് ദിര്‍ഹത്തിന്‍െറ വ്യാപാരമാണ് പ്രമുഖ കടകളില്‍ നടന്നതെന്ന് വ്യപാരികള്‍ പറഞ്ഞു. പ്രമുഖ ബ്രാന്‍ഡുകളും ബേക്കറികളും പ്രത്യേക ഈദ് പലഹാരപ്പെട്ടികള്‍ തന്നെ ഇറക്കിയിരിന്നു. 100 മുതല്‍ 1000 ദിര്‍ഹം വരെ വിലയുള്ള പലഹാരപ്പൊതികള്‍ ചൂടപ്പം പോലെയാണ് വിറ്റത്.
സുഗന്ധദ്രവ്യ വിപണിയും കുറച്ചുദിവസമായി  സജീവമായിരുന്നു. 
നാട്ടില്‍ കുടുംബക്കാരെയും ബന്ധുക്കളെയും നാട്ടകാരെയും ഈദാശംസ അറിയിക്കാനുള്ള തിരക്ക് ഇന്നലെ രാത്രി തന്നെ തുടങ്ങി. തിരക്ക് കാരണം നെറ്റ് കാളുകള്‍ ജാമായതിനാല്‍ വീട്ടിലേക്കുള്ള വിളി ഇന്നത്തേക്ക് മാറ്റിവെച്ചിരിക്കയാണ് പ്രവാസികളില്‍ പലരും. വാട്ട്സാപ്പില്‍ ഈദാശംസകളുടെ ഒഴുക്കായിരുന്നു.  ഇന്ന് അതിരാവിലെ പെരുന്നാള്‍ നമസ്കാരം കഴിഞ്ഞാല്‍ പ്രവാസികളുടെ മുഖ്യഅജണ്ട ബന്ധുക്കളെ ആശംസ അറിയിക്കലും പെരുന്നാള്‍ വിശേഷം തിരക്കലുമായിരിക്കും. പിന്നെ ബാച്ലര്‍ താമസ കേന്ദ്രങ്ങളില്‍ ഉച്ചഭക്ഷണത്തിനുള്ള ഒരുക്കങ്ങളായിരിക്കും. 
ഇവിടെയുള്ള ബന്ധുക്കളും നാട്ടുകാരും ഒരിടത്ത് ഒരുമിച്ചായിരിക്കും ഭക്ഷണവും ആഘോഷവും. പിന്നെ പാര്‍ക്കുകളും മാളുകളും വിനോദ കേന്ദ്രങ്ങളും ലക്ഷ്യമാക്കി കുടുംബങ്ങളും ബാച്ലര്‍മാരുമെല്ലാം പ്രവാഹമായി നഗരത്തിലേക്ക് ഒഴുകുന്ന കാഴ്ചയായിരിക്കും. അതേസമയം നഗരവാസികള്‍ ഈ തിരക്കില്‍ നിന്ന് മാറി ഉള്‍നാടുകളിലെ പ്രകൃത രമണീയ കേന്ദ്രങ്ങള്‍ തേടി പുറപ്പെടും. അതോടെ ഫുജൈറയും ദിബ്ബയൂം കല്‍ബയും റാസല്‍ഖൈമയുമെല്ലാം തിരക്കിന്‍െറ പിടയിലമരും.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.