ബുഖാത്വീര്‍ പള്ളി പരിസരത്ത്  ഗതാഗത നിയന്ത്രണം

ഷാര്‍ജ: റമദാനിലെ ഏറ്റവും ശ്രേഷ്ഠമെന്ന് വിശ്വാസികള്‍ കരുതി പോരുന്ന 27ാം രാവിന് ഷാര്‍ജയിലെ ശൈഖ് സൗദ് ആല്‍ ഖാസിമി (ബുഖാത്വീര്‍) പള്ളി പരിസരത്ത് ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് ഗതാഗത വിഭാഗം പറഞ്ഞു. ശൈഖ് സായിദ് റോഡ്, അല്‍ വസീത് റോഡ് എന്നിവ സംഗമിക്കുന്ന ഭാഗത്താണ് ഈ പള്ളി നിലനില്‍ക്കുന്നത്. 27ാം രാവിന് പള്ളിയും പരിസരവും റോഡും വിശ്വാസികളെ കൊണ്ട് നിറയും.  ഇതിന് 27ാം രാവിന് പുറമെ വേറൊരു കാരണവുമുണ്ട്. അന്നാണ് ഇമാം സലാഹ് ബുഖാത്വീര്‍ ഇവിടെ തറാവീഹ്, തഹ്ജൂദ് നമസ്കാരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. 
ഇദ്ദേഹത്തിന്‍െറ സ്വരം ലോകത്താകമാനമുള്ള ഖുര്‍ആന്‍ ശ്രോതാക്കള്‍ക്ക് പരിചിതമാണ്. വളരെ മനോഹരമായ ശബ്ദത്തിലാണ് ഇദ്ദേഹത്തിന്‍െറ ഖുര്‍ആന്‍ പാരായണം. ഇദ്ദേഹത്തിന്‍െറ ഖുര്‍ആന്‍ പാരായണം അത്രക്കങ്ങ് ഇഷ്ടപ്പെട്ടവരാണ് പള്ളിയുടെ  ശൈഖ് സൗദ് ആല്‍ ഖാസിമി എന്ന യഥാര്‍ഥ പേരിന് പകരം ബുഖാത്വീര്‍ പള്ളി എന്ന് ചാര്‍ത്തി കൊടുത്തത്.  ശൈഖ് സൗദ് ആല്‍ ഖാസിമി പള്ളി അന്വേഷിച്ച് ഈ ഭാഗത്ത് നടന്നാല്‍ കണ്ടത്തൊന്‍ പ്രയാസമാണ്. എന്നാല്‍ ബുഖാത്വീര്‍ പള്ളി എന്ന് പറഞ്ഞാല്‍ ആരും വഴി പറഞ്ഞ് തരും.  ഗതാഗതം വഴി തിരിച്ച് വിടുന്നതിന് പുറമെ സമീപത്തുള്ള പാര്‍ക്കിങ് ഭാഗങ്ങളില്‍ നിന്ന് വാഹനങ്ങളും മാറ്റേണ്ടി വരുമെന്നും അധികൃതര്‍ പറഞ്ഞു.  ഇതിനായി പ്രത്യേക സംവിധാനങ്ങള്‍ ഗതാഗത വിഭാഗം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പള്ളിയില്‍ നമസ്കരിക്കാന്‍ എത്തുന്ന സ്ത്രീകള്‍ക്കായി വിപുലമായ സൗകര്യമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.