ദുബൈ: പുതുവൽസര ദിനത്തിൽ ദുബൈയിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിനിടെ ദമ്പതികൾ എടുത്ത സെൽഫി സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. തീപിടിത്തത്തിെൻറ പശ്ചാത്തലത്തിലുള്ള സെൽഫിയാണ് ദമ്പതികൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ‘പ്രിയപ്പെട്ട ദുബൈക്ക് പുതുവൽസരാശംസകൾ. ദൈവം ഇൗ നഗരത്തെ അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും ചെയ്യെട്ട. വലിയ കരിമരുന്ന് പ്രയോഗം കൊണ്ട് ദുബൈ എപ്പോഴും ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു’– എന്ന വാചകത്തോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. ഇന്നുവരെ കണ്ടതിൽ ഏറ്റവും അനുചിതമായ സെൽഫി എന്നാണ് ചിത്രത്തെ സാമൂഹ്യമാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. എന്ത് മണ്ടത്തമാണ് ദമ്പതികൾ കാണിക്കുന്നതെന്നും ചിലർ കുറ്റപ്പെടുത്തുന്നു.
ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫക്ക് സമീപമുള്ള അഡ്രസ് ഡൗൺടൗൺ ഹോട്ടലിൽ പുതുവത്സര പിറവിക്ക് ഏതാനും മണിക്കൂറുകൾ മുമ്പാണ് തീപിടിത്തമുണ്ടായത്. 63 നില കെട്ടിടത്തിെൻറ ഭൂരിഭാഗവും തീ വിഴുങ്ങി. തീപിടിത്തത്തിൽ 16 പേർക്ക് പരിക്കേൽക്കുകയും ഒരാൾ ഹൃദയാഘാതം മൂലം മരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.