യമനില്‍ രക്തസാക്ഷിയായ സൈനികന്‍െറ  മൃതദേഹം റാസല്‍ഖൈമയില്‍ ഖബറടക്കി

റാസല്‍ഖൈമ: സൗദി അറേബ്യയുടെ നേതൃത്വത്തില്‍ യമനില്‍ നടക്കുന്ന സൈനിക നടപടിക്കിടെ കൊല്ലപ്പെട്ട യു.എ.ഇ സൈനികന്‍ അബ്ദുല്ല ജുമാ ഹസന്‍ അല്‍ ശംസിയുടെ മൃതദേഹം രാജ്യത്തത്തെിച്ച് ഖബറടക്കി. 
സൈനികന്‍െറ സ്വദേശമായ റാസല്‍ഖൈമയിലെ അല്‍ ശാമില്‍ തിങ്കളാഴ്ചയായിരുന്നു ഖബറടക്കം. 
യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല്‍ ഖാസിമി അടക്കം നൂറുകണക്കിന് പേര്‍ ഖബറടക്ക ചടങ്ങില്‍ പങ്കെടുത്തു. 
ഇതുവരെ യു.എ.ഇയുടെ 68 സൈനികര്‍ യമനില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ശാമില്‍ നിന്ന് യമനില്‍ പോരാട്ടത്തിനത്തെി കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് 21കാരനായ ശംസി. 
ഇദ്ദേഹത്തിന്‍െറ നാല് സഹോദരന്മാരും യു.എ.ഇ സായുധസേനയില്‍ സേവനമനുഷ്ഠിക്കുകയാണ്. മൂന്നുവര്‍ഷം മുമ്പാണ് ശംസി സേനയില്‍ ചേര്‍ന്നത്. രണ്ടാഴ്ച മുമ്പാണ് യമനിലേക്ക് പോയത്. വിവാഹ നിശ്ചയം കഴിഞ്ഞ ഇദ്ദേഹം യമനില്‍ നിന്ന് തിരിച്ചത്തെിയാല്‍ വിവാഹിതനാകാനുള്ള ഒരുക്കത്തിലായിരുന്നു. ശംസിയുടെ നിര്യാണത്തില്‍ യു.എ.ഇ സായുധസേന ജനറല്‍ കമാന്‍ഡ് അനുശോചിച്ചു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.