ഷാര്‍ജ: ഉമ്മുല്‍ഖുവൈനില്‍ പൊലീസ് ചമഞ്ഞ് തട്ടിപ്പിനിറങ്ങിയ അറബ് വംശജനെ രഹസ്യാന്വേഷണ വിഭാഗം പിടികൂടി. വിജനമായ പ്രദേശങ്ങളിലൂടെ പോകുന്ന കാറുകള്‍ തടഞ്ഞുനിര്‍ത്തി വ്യാജ തിരിച്ചറിയല്‍ രേഖ കാട്ടി പണം കൈക്കലാക്കലായിരുന്നു ഇയാളുടെ രീതി. മൂന്ന് ഏഷ്യക്കാര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തിയ ഇയാള്‍ 3000 ദിര്‍ഹം പിഴ അടക്കണമെന്ന് ആവശ്യപ്പെട്ടു. യാത്രക്കാര്‍ കേണപേക്ഷിച്ചിട്ടും ഇയാള്‍ വിട്ടില്ല. രണ്ടുപേരോട് ബാങ്കില്‍ പോയി പണം എടുത്ത് വരാനും ഒരാള്‍ തന്‍െറ കൂടെ നില്‍ക്കണമെന്നും ഇയാള്‍ നിര്‍ദേശിച്ചു. ഇതനുസരിച്ച് രണ്ടുപേര്‍ ബാങ്കിലേക്ക് പോയി. ഈ സമയം മൂന്നാമന്‍െറ കൈയില്‍ നിന്ന് 1000 ദിര്‍ഹം കരസ്ഥമാക്കി വ്യാജ പൊലീസുകാരന്‍ തടിതപ്പി. ബാങ്കില്‍ പോയവര്‍ തിരിച്ച് വന്നപ്പോള്‍ പൊലീസുകാരനെ കണ്ടില്ല. ചതിയായിരുന്നുവെന്ന് മനസിലാക്കിയ യാത്രക്കാര്‍ ഇയാളുടെ കാറിനായി തിരച്ചില്‍ നടത്തി. പട്ടണ ഭാഗത്ത് നിന്ന് ഇയാളുടെ കാര്‍ കണ്ടത്തെി. ഉടനെ തന്നെ വിവരം പൊലീസിനെ അറിയിച്ചു. പൊലീസത്തെി പ്രതിയെ അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.