???????? ??.??.??.?? ???????? ?????? ????????? ???????????? ?????? ??????????? ??? ??????? ????? ???????? ??????????

അല്‍ഐന്‍ കെ.എം.സി.സി  മീലാദ് സംഗമം 

അല്‍ഐന്‍: അല്‍ഐന്‍ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി  സംഘടിപ്പിച്ച മീലാദ് സംഗമത്തില്‍  അലി അസ്ഗര്‍ ഹുദവി ഹുബ്ബുന്നബി പ്രഭാഷണം നടത്തി. ജില്ലാ ആക്ടിങ് പ്രസിഡന്‍റ് മജീദ് പറവണ്ണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമം  സംസ്ഥാന ആക്ടിങ പ്രസിഡന്‍റ് ഇ.കെ. ബക്കര്‍ തിരുനാവായ ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ ദിവസങ്ങളില്‍ നിര്യാതരായ സമസ്ത പ്രസിഡന്‍റ് കുമരംപുത്തുര്‍ എ.പി. മുഹമ്മദ് മുസ്ലിയാരുടെയും ഖത്തര്‍ കെ.എം.സി.സി നേതാവും ജീവകാരുണ്യ പ്രവര്‍ത്തകനുമായ എം.കെ. മുഹമ്മദ് എന്ന ബാവ കോന്നല്ലൂരിന്‍െറയും നിര്യാണത്തില്‍  അനുശോചിച്ചു. പ്രാര്‍ഥനക്ക് വി.പി. കാസിം കോയ തങ്ങള്‍ ബാഅലവി നേതൃത്വം നല്‍കി. 
അല്‍ ഐന്‍ സുന്നി യൂത്ത് സെന്‍റര്‍ ജനറല്‍ സെക്രട്ടറി ഇ.കെ. മൊയ്തീന്‍ ഹാജി, കെ.എം.സി.സി സംസ്ഥാന ആക്ടിങ് സെക്രട്ടറി മുഹമ്മദ് ആനക്കര, അഷ്റഫ് വി. വളാഞ്ചേരി എന്നിവര്‍ ആശംസ നേര്‍ന്നു. 
ജില്ലാ ജനറല്‍ സെക്രട്ടറി സമദ് പൂന്താനം സ്വാഗതവും ട്രഷറര്‍ സലാം മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.