?????? ???????? ??????????

അബൂബക്കറിന്‍െറ കുടുംബത്തിന് രണ്ടു ലക്ഷം ദിര്‍ഹം ദിയാധനം നല്‍കാന്‍ വിധി

ഷാര്‍ജ: അക്രമികള്‍ കാറില്‍ നിന്ന് തള്ളിയിട്ട് ഗുരുതരമായി പരിക്കേല്‍ക്കുകയും ഉമ്മുല്‍ഖുവൈന്‍ ആശുപത്രിയില്‍ മരണമടയുകയും ചെയ്ത പാലക്കാട് ചാലിശ്ശേരി മൂച്ചിക്കല്‍ മുഹമ്മദ് അബൂബക്കറിന്‍െറ കുടുംബത്തിന് രണ്ട് ലക്ഷം ദിര്‍ഹം (ഏകദേശം 36 ലക്ഷം രൂപ) ദിയാധനം നല്‍കാന്‍ ഷാര്‍ജ അപ്പീല്‍ കോടതി വിധിച്ചു.  
കീഴ് കോടതി പ്രതിക്ക് മൂന്ന് വര്‍ഷം തടവും ലക്ഷം ദിര്‍ഹം പിഴയും രണ്ട് ലക്ഷം ദിയാധനവുമാണ് ശിക്ഷ വിധിച്ചിരുന്നത്. എന്നാല്‍ പ്രതി  ശിക്ഷയില്‍ ഇളവ് ആവശ്യപ്പെട്ട് അപ്പീല്‍ നല്‍കി.  അപ്പീല്‍ കോടതി തടവില്‍ രണ്ട് വര്‍ഷം ഇളവ് അനുവദിക്കുക മാത്രമാണ് ചെയ്തത്. 2015 ജുലൈ 29 രാത്രി 10.30നാണ് സംഭവം നടന്നത്. ഷാര്‍ജ ഹസാനയിലെ കോഴിക്കോട് സ്വദേശി അനസ് യാസീന്‍െറ റഹീം ഗ്രോസറിയില്‍ ജീവനക്കാരനായിരുന്നു അബുബക്കര്‍ (45). സംഭവ ദിവസം അറബ് സ്വദേശികളായ ചിലര്‍ കാറിലത്തെി 450 ദിര്‍ഹത്തിന്‍െറ മൊബൈല്‍ റീചാര്‍ജ് കൂപ്പണ്‍ ആവശ്യപ്പെട്ടു. കൂപ്പണുമായി വന്ന അബുബക്കറിനെ ഇവര്‍ തള്ളിമാറ്റുകയും കാര്‍ഡുമായി കടന്ന് കളയാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഇവരെ പിന്തുടര്‍ന്ന അബുബര്‍ കാറില്‍ പിടിത്തമിട്ടു. കാറിലുണ്ടായിരുന്നവര്‍ അബുബക്കറിനെ ശക്തിയായി തള്ളി താഴെയിട്ടു. വീഴ്ച്ചയില്‍ അബുബക്കറിന് തലക്ക് ഗുരുതരമായി പരിക്കേറ്റു. ഉടനെ തന്നെ ഷാര്‍ജയിലെ ആശുപത്രിയിലേക്കും തുടര്‍ന്ന് ഉമ്മുല്‍ഖുവൈന്‍ ആശുപത്രിയിലേക്കും മാറ്റി. 
എന്നാല്‍ അബോധാവസ്ഥയില്‍ നിന്ന് അബുബക്കര്‍ തിരിച്ച് വന്നില്ല. എന്നാല്‍ കടന്ന് കളഞ്ഞ പ്രതികളെ പിറ്റേ ദിവസം തന്നെ ഷാര്‍ജ പൊലീസ് പിടികൂടി. 
സംഭവം നടക്കുമ്പോള്‍ അബുബക്കറിന്‍െറ പ്രവാസ ജീവിതത്തിന് എട്ട് വര്‍ഷമായിരുന്നു പ്രായം. നാട്ടിലെ ഇത്തിരി ഭൂമിയില്‍ ചെറിയൊരു തറയും തറയില്‍ ചെറിയൊരു മുറിയും തീര്‍ത്തിരുന്നു. രോഗിയായി കിടക്കുന്ന പിതാവിനെ സംരക്ഷിക്കാനാണ് ഈ ഒറ്റമുറി തട്ടികൂട്ടിയത്. ബാക്കിയെല്ലാം മെല്ളെ മെല്ളെ ചെയ്ത് തീര്‍ക്കാമെന്നായിരുന്നു മോഹം. അബുബക്കറിന്‍െറ കദനകഥ അറിഞ്ഞത് മുതല്‍ അദ്ദേഹം ജീവിതത്തേലേക്ക് തിരിച്ച് വരാനുള്ള പ്രാര്‍ഥനയിലായിരുന്നു പ്രവാസ ലോകം. അബുബക്കറിന് വീഴ്ച്ചയില്‍ ചെറിയൊരു പരിക്ക് പറ്റി എന്നുമാത്രമായിരുന്നു കുടുംബത്തെ അറിയിച്ചിരുന്നത്. രോഗം മാറി അബുബക്കറത്തെുമെന്ന പ്രതീക്ഷയില്‍ പ്രിയതമയും രണ്ട് മക്കളും കാത്തിരുന്നു. എന്നാല്‍ എല്ലാവരേയും കണ്ണീരിലാഴ്ത്തി അബുബക്കര്‍ തിരിച്ച് വരാത്ത ലോകത്തിലേക്ക് മടങ്ങി.
ഷാര്‍ജയിലെ  സാമൂഹിക പ്രവര്‍ത്തകനും  മുഹമ്മദ് സല്‍മാന്‍ അഡ്വക്കേറ്റ്സിലെ ലോയര്‍ അസിസ്റ്റന്‍റുമായ മഹ്മൂദ് അലവിയുടെ ശ്രമങ്ങളുടെ ഫലമായാണ്  പ്രതികള്‍ക്ക് ശിക്ഷ വാങ്ങി കൊടുക്കാനും ദിയാധനം ലഭിക്കാനും കാരണം.  മുഹമ്മദ് സല്‍മാന്‍ അഡ്വക്കേറ്റ് ഗ്രുപ്പിലെ പ്രമുഖ വക്കീലുമാരായ അബ്ദുല്ല സല്‍മാന്‍ ആല്‍ മര്‍സൂഖിയും അബ്ദുല്‍ അസീസ് ആല്‍ സറൂനിയുമാണ് കോടതിയില്‍ ഈ കേസ് വാദിച്ചത്. 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.