ദുബൈ: ദുബൈയിൽ സർവീസ് നടത്തുന്ന അബ്രകളിൽ ഇനി സൗരോർജത്തിൽ പ്രവർത്തിക്കുന്നവയും. മിഡിലീസ്റ്റിൽ തന്നെ സൗരോർജ കടത്തുവഞ്ചി ആദ്യമാണെന്ന് ആർ.ടി.എ പബ്ലിക് ട്രാൻസ്പോർട് ഏജൻസി സി.ഇ.ഒ അബ്ദുല്ല യൂസഫ് അൽ അലി പറഞ്ഞു.
നിരവധി പരീക്ഷണ ഓട്ടങ്ങൾക്ക് ശേഷം അൽ മംസാറിലാണ് ഇത് സർവീസ് നടത്തുന്നത്. മേൽക്കൂരയിൽ സ്ഥാപിച്ച സൗരോർജ പാനലുകളാണ് അബ്രക്ക് സഞ്ചരിക്കാനും അനുബന്ധ ഉപകരണങ്ങൾ പ്രവർത്തിക്കാനുമുള്ള ഈർജം ഉത്പാദിപ്പിക്കുന്നത്. പരിസ്ഥിതി സൗഹൃദ ഹരിത സമ്പദ്ഘടനയിലേക്ക് മാറുന്നതിനുള്ള ദുബൈ സർക്കാരിെൻറ ഉദ്യമത്തിെൻറ ഭാഗമായാണ് അബ്രയും സൗരോർജത്തിലേക്ക് മാറ്റുന്നത്. ആറു മണിക്കൂർകൊണ്ടു ബാറ്ററിയിൽ ഈർജം പുർണമായി നിറക്കാം. സാധാരണ വേഗതയിൽ അഞ്ചു മണിക്കൂർ അബ്ര ഓടാനുള്ള വൈദ്യുതിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.