അല്‍ ഹൂദ് ഇന്‍റര്‍ചേഞ്ച് നിര്‍മാണം പൂര്‍ത്തിയാകുന്നു

ദുബൈ: ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലെ അല്‍ ഹൂദ് ഇന്‍റര്‍ചേഞ്ച് നിര്‍മാണം 80 ശതമാനം പൂര്‍ത്തിയായതായി ആര്‍.ടി.എ അറിയിച്ചു. മുഴുവന്‍ പണികളും പൂര്‍ത്തിയാക്കി നവംബര്‍ അവസാനം ഇന്‍റര്‍ചേഞ്ച് ഗതാഗതത്തിന് തുറക്കുമെന്ന് ആര്‍.ടി.എ ചെയര്‍മാനും ഡയറക്ടര്‍ ജനറലുമായ മതാര്‍ അല്‍ തായിര്‍ പറഞ്ഞു. പദ്ധതി പ്രദേശത്ത് അദ്ദേഹം കഴിഞ്ഞദിവസം സന്ദര്‍ശനം നടത്തി.
ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡും അല്‍ യലായിസ് റോഡും സന്ധിക്കുന്ന സ്ഥലത്താണ് ഇന്‍റര്‍ചേഞ്ച് നിര്‍മാണം നടക്കുന്നത്. ഇവിടുത്തെ സിഗ്നല്‍ ജങ്ഷന് പകരമായാണ് ഫൈ്ളഓവറുകള്‍ അടങ്ങുന്ന ഇന്‍റര്‍ചേഞ്ച് നിര്‍മിക്കുന്നത്. ഓരോ ദിശയിലേക്കും മൂന്ന് ലെയിനുകള്‍ വീതമുള്ള ഫൈഓവറിന്‍െറ നീളം 600 മീറ്ററാണ്. ഇന്‍റര്‍ചേഞ്ച് വരുത്തോടെ ഈ ഭാഗത്തെ വാഹന ഗതാഗതം സുഗമമാകും. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.  
ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിന്‍െറ വീതി കൂട്ടല്‍ പ്രവൃത്തിയും ഇതോടൊപ്പം നടന്നുവരുന്നുണ്ട്. ജബല്‍ അലി ലഹ്ബാബ് റൗണ്ടെബൗട്ട് മുതല്‍ ആല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം വരെയുള്ള ഭാഗം വീതികൂട്ടല്‍ ഇതിനകം പൂര്‍ത്തിയാക്കി. ഏഴുകിലോമീറ്റര്‍ ദൂരം റോഡ് ഓരോ ദിശയിലും മൂന്ന് ലെയിനില്‍ നിന്ന് ആറ് ലെയിനാക്കി മാറ്റിയിരിക്കുകയാണ്. ഈ ഭാഗം കഴിഞ്ഞ ഫെബ്രുവരിയില്‍ ഗതാഗതത്തിനായി തുറന്നിരുന്നു. ജബല്‍ അലി ലഹ്ബാബ് റൗണ്ടെബൗട്ട് മുതല്‍ അല്‍ ഹൂദ് റൗണ്ടെബൗട്ട് വരെയുള്ള നാല് കിലോമീറ്റര്‍ റോഡ് വീതികൂട്ടല്‍ നവംബറില്‍ പൂര്‍ത്തിയാകും. അല്‍ഖൈല്‍ റോഡ് ഇന്‍റര്‍ചേഞ്ച് മുതല്‍ അല്‍ ഹൂദ് റൗണ്ടെബൗട്ട് വരെ സര്‍വീസ് റോഡും നിര്‍മിക്കുന്നുണ്ട്. ഒക്ടോബര്‍ ആദ്യവാരം ഇത് പൂര്‍ത്തിയാകും.
ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ നിന്ന് ദുബൈ ഇന്‍വെസ്റ്റ്മെന്‍റ് പാര്‍ക്ക്, ജബല്‍ അലി ഫ്രീസോണ്‍ എന്നിവിടങ്ങളിലേക്കുള്ള വാഹനങ്ങളുടെ നീക്കം ഇതോടെ സുഗമമാകുമെന്ന് ആര്‍.ടി.എ കണക്കുകൂട്ടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.