??????? ??????? ????????????

ഫിലിപ്പീന്‍സ് സ്വദേശിനിക്ക് വിമാനത്തില്‍ സുഖപ്രസവം 

ദുബൈ: ദുബൈയില്‍ നിന്ന് ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയിലേക്ക് തിരിച്ച വിമാനത്തില്‍ യുവതിക്ക് സുഖപ്രസവം. ബജറ്റ് എയര്‍ലൈനായ സെബു പസഫിക്കിലാണ് ഫിലിപ്പീന്‍സ് സ്വദേശിനിയായ യുവതി മാസം തികയുന്നതിന് മുമ്പ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. 36,000 അടി ഉയരത്തില്‍ നടന്ന പ്രസവത്തില്‍ ജനിച്ച കുഞ്ഞും മാതാവും സുഖമായിരിക്കുന്നതായി അധികൃതര്‍ അറിയിച്ചു. സെബു പസഫിക് വിമാനത്തില്‍ ആദ്യമായി പിറന്ന കുഞ്ഞിനുള്ള സമ്മാനമായി 10 ലക്ഷം ഗെറ്റ്ഗോ പോയന്‍റുകള്‍ നല്‍കുമെന്ന് വിമാന കമ്പനി അറിയിച്ചു. ഇതുപയോഗിച്ച് കുഞ്ഞിന് സൗജന്യമായി വിമാന യാത്ര ചെയ്യാം. 
ആഗസ്റ്റ് 14നാണ് 32 ആഴ്ച ഗര്‍ഭിണിയായ യുവതി ദുബൈ വിമാനത്താവളത്തില്‍ നിന്ന് മനിലയിലേക്ക് യാത്ര തിരിച്ചത്. നാലുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടു. വിമാന ജീവനക്കാരുടെയും യാത്രക്കാരായ രണ്ട് നഴ്സുമാരുടെയും സഹായത്തോടെ വിമാനത്തില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി. ഈ സമയം വിമാനം ഇന്ത്യന്‍ വ്യോമാതിര്‍ത്തിയിലായിരുന്നു. പൈലറ്റ് വിമാനം ഹൈദരാബാദ് രാജീവ് ഗാന്ധി വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. വിമാനത്താവളത്തില്‍ ഇറങ്ങിയയുടന്‍ അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്. ‘ഹാവന്‍’ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.