ദുബൈ: ദുബൈ പൊലീസ് കണ്‍ട്രോള്‍ റൂമിന്‍െറ 999 നമ്പറിലേക്കുള്ള അടിയന്തര ഫോണ്‍ വിളികള്‍ക്ക് 10 സെക്കന്‍റിനകം മറുപടി ലഭിക്കും. ഇതിനാവശ്യമായ സാങ്കേതിക സംവിധാനം കണ്‍ട്രോള്‍ റൂമില്‍ ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. ദുബൈ പൊലീസ് ആപ്പിലെ എസ്.ഒ.എസ് സംവിധാനത്തിനും ഉടനടി മറുപടി ലഭിക്കും.
പൊലീസ് കണ്‍ട്രോള്‍ റൂമിലെ 14 മീറ്റര്‍ ഉയരവും നാലുമീറ്റര്‍ വീതിയുമുള്ള സ്ക്രീനില്‍ ദുബൈ നഗരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ തത്സമയം തെളിയും.
ഫോണ്‍ വിളി ലഭിച്ചാല്‍ അവിടേക്ക് പൊലീസ് വാഹനം നീങ്ങുന്നത് സ്ക്രീനില്‍ കാണാം. പ്രതിവര്‍ഷം 30 ലക്ഷത്തോളം ഫോണ്‍ കോളുകളാണ് കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്നത്.
ഇവ സ്വീകരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ വിപുലമായ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് കണ്‍ട്രോള്‍ സെന്‍റര്‍ മേധാവി ലഫ്. കേണല്‍ ഖസ്റജ് മാജിദ് അല്‍ ഖസ്റജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.