സൗരതാപം കരുതിവെക്കാന്‍ മണല്‍; പുത്തന്‍ ആശയവുമായി മസ്ദര്‍

അബൂദബി: സൗരതാപം സൂക്ഷിച്ചുവെക്കാന്‍ ചെലവ് കുറഞ്ഞ മാര്‍ഗവുമായി മസ്ദര്‍ ശാസ്ത്ര-സാങ്കേതിക ഇന്‍സ്റ്റിറ്റ്യൂട്ട്. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞര്‍ പകല്‍സമയത്ത് ലഭിക്കുന്ന സൗരതാപം മണലില്‍ സൂക്ഷിച്ച് രാത്രി അതില്‍നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന സാങ്കേതികവിദ്യയുമായാണ് മുന്നോട്ടുവന്നിരിക്കുന്നത്.
ഇതു സംബന്ധിച്ച് രണ്ട് പൈലറ്റ് പരീക്ഷണങ്ങള്‍ വിജയം കണ്ടിട്ടുണ്ട്. പദ്ധതിയുടെ മാതൃകകള്‍ വിജയകരമായി പരീക്ഷിച്ചതായും കൂടുതല്‍ പരീക്ഷണം നടത്താനുള്ള തയാറെടുപ്പിലാണെന്നും മസ്ദര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മെക്കാനിക്കല്‍ ആന്‍ഡ് മെറ്റീരിയല്‍സ് എന്‍ജിനീയറിങ് അസിസ്റ്റന്‍റ് പ്രഫസര്‍ നികോളസ് കാല്‍വറ്റ് പറഞ്ഞു.
കൃത്രിമ എണ്ണ, ദ്രവീകൃത ഉപ്പ് എന്നിവയിലാണ് നിലവില്‍ സൗരതാപം സൂക്ഷിക്കുന്നത്. യു.എ.ഇയില്‍ യഥേഷ്ടം ലഭ്യമായ മണലിനേക്കാള്‍ കൂടുതല്‍ ചെലവുള്ളതാണ് കൃത്രിമ എണ്ണയും ദ്രവീകൃത ഉപ്പും. കൂടാതെ മണല്‍ ഉപയോഗിച്ചുള്ള സാതേികവിദ്യ മറ്റുള്ളവയെക്കാള്‍ പ്രകൃതിസൗഹൃദവുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.