Posted On
date_range Updated On
date_range കേരള ക്രിക്കറ്റ് ലീഗ് തുടങ്ങി
ദുബൈ: സെവന്‍സ് സ്റ്റേഡിയത്തില്‍ കേരള ക്രിക്കറ്റ് ലീഗ്(കെ.സി.എല്‍) നാലാം സീസണ്‍ മുന്‍ വെസ്റ്റിന്‍ഡീസ് ക്യാപ്റ്റനും കെ.സി.എല്‍ ബ്രാന്‍ഡ് അംബാസഡറുമായ ക്രിസ്ഗെയില്‍സ് ഉദ്ഘാടനം ചെയ്തു.
ഒരു മാസം നീളുന്ന ലീഗില്‍ 16 ടീമുകളാണ് പങ്കെടുക്കുന്നത്. ക്രിക്കറ്റ് രംഗത്തെ യുവ പ്രതിഭകളെ കണ്ടത്തെുകയാണ് എന്നതാണ് ലീഗിന്‍െറ പ്രധാന ലക്ഷ്യമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
ദുബൈ ക്രിക്കറ്റ് കൗണ്‍സിലിന്‍െറയും ദുബൈ സ്പോര്‍ട്സ് കൗണ്‍സിലിന്‍െറയും സഹകരണത്തോടെ സീഷെല്‍ ഇവന്‍റ്സ് ആണ് ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നത്. കേരളത്തിലെ 14 ജില്ലകളെ പ്രതിനിധീകരിച്ചുള്ള 14 ടീമുകളും രണ്ടു ക്ളബ്ബുകളുമാണ് ടൂര്‍ണമെന്‍റില്‍ അണിനിരക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.