അബൂദബി: എണ്ണ വിലയിലുണ്ടായ വന്‍ കുറവിനെ തുടര്‍ന്ന് അബൂദബി നാഷനല്‍ എനര്‍ജി കമ്പനി (തഖാ)ക്ക് സെപ്റ്റംബര്‍ 30ന് അവസാനിച്ച മൂന്നാം പാദത്തില്‍ 418 ദശലക്ഷം ദിര്‍ഹത്തിന്‍െറ നഷ്ടം. ഒരു വര്‍ഷം മുമ്പ് ഇതേസമയം 107 ദശലക്ഷം ദിര്‍ഹം ലാഭമുണ്ടായിരുന്ന സ്ഥാനത്താണ് അബൂദബി സര്‍ക്കാറിന് 75 ശതമാനം ഓഹരി പങ്കാളിത്തമുള്ള കമ്പനി നഷ്ടത്തിലേക്ക് നീങ്ങിയത്. എണ്ണ- വാതക മേഖലയില്‍ നിന്നുള്ള വരുമാനത്തില്‍ പകുതിയിലധികം കുറവുണ്ടായി 150 കോടി ദിര്‍ഹമായി. കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തില്‍ 700 കോടി ദിര്‍ഹമായിരുന്നു മൊത്ത വരുമാനമെങ്കില്‍ ഇത്തവണ 480 ദിര്‍ഹമായി കുറഞ്ഞു.
2015ലെ ആദ്യ ഒമ്പത് മാസത്തില്‍ കമ്പനിയുടെ മൊത്തം നഷ്ടം 581 ദശലക്ഷം ദിര്‍ഹമാണ്.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 620 ദശലക്ഷം ദിര്‍ഹം ലാഭമാണ് കമ്പനിക്കുണ്ടായിരുന്നത്. ഉല്‍പന്നങ്ങളുടെ വില കുറവിനെ തുടര്‍ന്ന് ആദ്യ ഒമ്പത് മാസങ്ങളില്‍ കമ്പനി 110 കോടി ദിര്‍ഹത്തിന്‍െറ ചെലവുചുരുക്കല്‍ നടത്തിയതായി ചീഫ് ഓപറേറ്റിങ് ഓഫിസര്‍ എഡ്വേഡ് ലാഫെര്‍ പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ അഞ്ചര കോടി ദിര്‍ഹത്തിന്‍െറ ചെലവുചുരുക്കല്‍ നടത്താനാണ് ലക്ഷ്യം.
2016 അവസാനത്തോടെ ഇത് 150 കോടി ദിര്‍ഹമായി ഉയരുകയും ചെയ്യും. 2014 ജൂലൈ മുതല്‍ ആഗോള എണ്ണ വാതക മേഖലയില്‍ ജീവനക്കാരുടെ എണ്ണത്തില്‍ 25 ശതമാനവും അബൂദബി ആസ്ഥാനത്ത് 39 ശതമാനവും കുറവുണ്ടായിട്ടുണ്ടെന്നും വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
മറ്റ് രാജ്യങ്ങളിലെ നിക്ഷേപത്തിന് പകരം തദ്ദേശീയമായി പദ്ധതികള്‍ ആരംഭിക്കുന്നതിനും ശ്രമം ആരംഭിച്ചിട്ടുണ്ട്.
ഇതിന്‍െറ ഭാഗമായി അബൂദബിയില്‍ എണ്ണ- വാതക പദ്ധതികള്‍ വികസിപ്പിക്കുന്നതിന് അഡ്നോകുമായി കരാര്‍ ഒപ്പുവെച്ചിട്ടുണ്ടെന്നും സി.ഇ.ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.