ദുബൈ: തിന്മക്ക് മേല്‍ നന്മയുടെ വിജയമായ ദീപാവലിയെ യു.എ.ഇ യിലെ ഹൈന്ദവ വിശ്വാസികള്‍ അത്യാഹ്ളാദ പൂര്‍വ്വം വരവേറ്റു. നാടു വിട്ടാലും ആഘോഷങ്ങള്‍ മറക്കാത്ത പ്രവാസികള്‍ കൃഷ്ണപക്ഷത്തിലെ ഉത്സവ രാവ് ആടിയും പാടിയും സന്തോഷഭരിതമാക്കി.
പടക്കം പൊട്ടിച്ചും പൂത്തിരികള്‍ കത്തിച്ചും മണ്‍വിളക്കുകളില്‍ തിരി കൊളുത്തിയുമാണ് സ്ത്രീകളും കുട്ടികളും വെളിച്ചത്തിന്‍െറയും ഐശ്വര്യത്തിന്‍െറയും ആഘോഷത്തെ വരവേറ്റത്. വീടുകള്‍ ദീപാലംകൃതമാക്കിയും പുതുവസ്ത്രങ്ങള്‍ അണിഞ്ഞും ആഘോഷങ്ങള്‍ക്കത്തെിയ സുഹൃത്തുക്കളും ബന്ധുക്കളും പരസ്പരം മധുരം കൈമാറി. യു.എ.ഇയിലെ ഹൈന്ദവ സമൂഹം ഫ്ളാറ്റുകളിലും വില്ലകളിലും ദീപങ്ങള്‍കൊണ്ട് അലങ്കരിച്ചും ബൊമ്മക്കൊലുകള്‍ ഒരുക്കിയും ആഘോഷം വര്‍ണാഭമാക്കി. ബുധനാഴ്ച വൈകുന്നേരം മുതലാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്.
ഉത്തരേന്ത്യക്കാരുടെ നേതൃത്വത്തിലായിരുന്നു പ്രധാന ആഘോഷങ്ങള്‍. ചെറിയൊരു വിഭാഗം മലയാളികള്‍ അടക്കമുള്ള തെക്കേ ഇന്ത്യക്കാരും ആഘോഷങ്ങളില്‍ സജീവമായി. ഇന്നലെ പ്രവൃത്തി ദിവസമായതിനാല്‍ മിക്കവരും ആഘോഷങ്ങള്‍ വ്യാഴം, വെള്ളി ദിവസങ്ങളിലേക്ക് മാറ്റി വെച്ചിരിക്കുകയാണ്. ഓഫീസുകളിലും മധുര പലഹാരങ്ങള്‍ വിതരണം ചെയ്ത് ജീവനക്കാര്‍ സന്തോഷം പങ്കിട്ടു.
വടക്കേ ഇന്ത്യക്കാര്‍ കൂടുതലായി താമസിക്കുന്ന ബര്‍ദുബൈയില്‍ ദീപാവലിയുടെ പൊലിമ എങ്ങും കാണാമായിരുന്നു. ദീപങ്ങളാല്‍ അലംകൃതമാക്കിയ വീടുകളും കടകളും തെരുവുകളും നഗരത്തിന് ഉത്സവച്ഛായ പകര്‍ന്നു. യു.എ.ഇയില്‍ പടക്കം പൊട്ടിക്കുന്നത് നിയമപരമായി നിരോധിച്ചതിനാല്‍ പൂത്തിരി പോലുള്ളവയും ചെറിയ പടക്കങ്ങളും പൊട്ടിച്ചായിരുന്നു പ്രധാന ആഘോഷം.
ബര്‍ദുബൈയിലെ ശിവ, ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ ബുധനാഴ്ച്ച പുലര്‍ച്ചെയും വൈകുന്നേരം മുതലും പ്രത്യേക പൂജാകര്‍മങ്ങള്‍ നടന്നു. രാത്രി ഏറെ വൈകിയും ഭക്തര്‍ പൂജക്കായി ക്ഷേത്രത്തിലത്തെിയിരുന്നു. തിരക്ക് നിയന്ത്രിക്കാനായി ഇന്നലെ തെക്കെ ഇന്ത്യക്കാര്‍ക്കും ഇന്ന് വടക്കേ ഇന്ത്യക്കാര്‍ക്കുമാണ് പൂജ നടത്താന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്. അടുത്ത രണ്ടു ദിവസങ്ങള്‍ അവധിയായതിനാല്‍ കൂടുതല്‍ തിരക്ക് അനുഭവപ്പെടും. തിരക്ക് നിയന്ത്രിക്കാന്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ക്ഷേത്ര പരിസരങ്ങളില്‍ ദീപാവലി 'സ്പെഷല്‍' പൂക്കളുടെയും പൂജാസാമഗ്രികളുടെയും വില്പനയും സജീവമാണ്. ദുബായില്‍ വിവിധ ക്ളബ്ബുകളുടെയും ഹോട്ടലുകളുടെയും നേതൃത്വത്തിലും ദീപാവലി ആഘോഷങ്ങള്‍ നടക്കുന്നുണ്ട്. പ്രത്യേക പാര്‍ട്ടികളും കലാപരിപാടികളുമായിട്ടുള്ള ഹോട്ടലുകളിലെ ആഘോഷങ്ങള്‍ ശനി , ഞായര്‍ ദിവസങ്ങളിലായിരിക്കും നടക്കുക.്ദദീപാവലി മധുരം വാങ്ങാന്‍ ബേക്കറികളിലെല്ലാം വന്‍തിരക്കനുഭവപ്പെട്ടു. ആഴ്ചകള്‍ക്ക് മുമ്പേ ബേക്കറി കടകളില്‍ ഓര്‍ഡര്‍ നല്‍കി കാത്തിരിരുന്നവരാണ് പലരും. അതേസമയം രാജ്യാന്തര വിപണിയില്‍ വില കുത്തനെ കുറഞ്ഞതോടെ ദീപാവലിയോടനുബന്ധിച്ചു സ്വര്‍ണം വാങ്ങാനത്തെുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായതായി ജ്വല്ലറി ഉടമകള്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ വില താഴോട്ട് വന്നതും സീസണ്‍ വിപണി സജീവമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.