ഷാര്‍ജ: വാഹനാപകടത്തില്‍ സാരമായി പരിക്കേറ്റ കാസര്‍കോട് കുമ്പള സ്വദേശി മുഹമ്മദ് സലീമിന് ഷാര്‍ജ സിവില്‍ കോടതി നഷ്ടപരിഹാരമായി വിധിച്ച 66 ലക്ഷം ഇന്ത്യന്‍ രൂപ ( 3,66,450 ദിര്‍ഹം) കൈമാറി. കേസ് നടത്തിയ ഷാര്‍ജയിലെ അലി ഇബ്രാഹിം അഡ്വക്കേറ്റ്സ് ഓഫീസില്‍ നിന്ന് സലീം തുക കൈപറ്റി.
2011ല്‍ ഷാര്‍ജയിലാണ് ഷാര്‍ജ മുന്‍സിപാലിറ്റിയുടെ വാഹനം വരുത്തിയ അപകടത്തിലാണ് സലീമിന് പരിക്കേറ്റത്. സന്ദര്‍ശന വിസയിലത്തെി ജോലി നോക്കുതിനിടയിലാണ് അപകടമുണ്ടായത്. പരുക്കേറ്റ മുഹമ്മദ് സലീമിന്‍െറ ബന്ധുക്കളും സുഹൃത്തുക്കളും കേസ് നടത്തിപ്പിനായി അലി ഇബ്രാഹീം അഡ്വക്കേറ്റ്സിലെ നിയമ പ്രതിനിധി സലാം പാപ്പിനിശ്ശേരിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഷാര്‍ജ സിവില്‍ കോടതിയില്‍ 10 ലക്ഷംദിര്‍ഹം ( രണ്ട് കോടി രൂപ) നഷ്ടപരിഹാരം ആവിശ്യപ്പെട് ഖത്തര്‍ ഇന്‍ഷ്വറന്‍സ് കമ്പനിയെ പ്രതിയാക്കി കേസ് ഫയല്‍ചെയ്തു.
ഇതിലാണ് കോടതി സലീമിന് 66 ലക്ഷം രൂപ നഷ്ട പരിഹാരം വിധിച്ചത്. ഇതിനെതിരെ ഇരു ഭാഗം അഭിഭാഷകരും അപ്പീല്‍ കോടതിയേയും സുപ്രീം കോടതിയേയും സമീപിച്ചെങ്കിലും ഇരു കോടതികളും കീഴ് കോടതി വിധി ശരിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.