ദുബൈയില്‍ വാഹനാപകടം; ഉമ്മയും മകളും മരിച്ചു

ദുബൈ: എമിറേറ്റ്സ് റോഡിലുണ്ടായ വാഹനാപകടത്തില്‍ കൊയിലാണ്ടി സ്വദേശിയായ യുവതിയും മൂന്നു വയസ്സുകാരി മകളും മരിച്ചു. ഭര്‍ത്താവ് പരിക്കുകളോടെ ആശുപത്രിയിലാണ്.  കൊയിലാണ്ടി മുത്താമ്പി ഒറ്റക്കണ്ടം വായക്കടത്തില്‍ മീത്തല്‍ പരേതനായ പോക്കറിന്‍െറ മകള്‍ ഷാനിബ റിജാദ് (26), മകള്‍ ശൈസ ഐറിന്‍ എന്നിവരാണ് മരിച്ചത്. ഭര്‍ത്താവ് കോഴിക്കോട് കാട്ടില്‍പ്പീടിക കോളിയോട്ട് നാരങ്ങോളി റിജാദ് (34) പരിക്കുകളോടെ ദുബൈ റാശിദ് ആശുപത്രിയില്‍ ചികിത്സയിലാണ്.  ഷാനിബ അഞ്ചു മാസം ഗര്‍ഭിണിയായിരുന്നു. ശനിയാഴ്ച രാത്രി 12 മണിയോടെ ഇവര്‍ സഞ്ചരിച്ച കാറിന് പിന്നില്‍ മറ്റൊരു കാറിടിക്കുകയായിരുന്നു. പിന്‍ സീറ്റിലായിരുന്നു ഷാനിബയും മകളും. 
ഗുരുതര പരിക്കുകളോടെ ദുബൈ റാശിദ് ആശുപത്രിയിലത്തെിച്ച ഷാനിബ ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് മരിച്ചത്. ശൈസ ഐറിന്‍ രാത്രി എട്ടു മണിക്കും മരിച്ചു. ഷോപ്പിങ് നടത്തിയ ശേഷം ദുബൈ അവീറിലെ താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു റിജാദും കുടുംബവും. ഷാനിബയുടെ മൃതദേഹം ഞായറാഴ്ച വൈകിട്ട് ദുബൈ അല്‍ഖൂസ് ശ്മശാനത്തില്‍ ഖബറടക്കി. 
ഷാനിബയുടെ ഉമ്മ ഹമീദയും സഹോദരങ്ങളായ ഷബ്ന, മുഹമ്മദലി എന്നിവരും ദുബൈയില്‍ തന്നെയാണ്. 
മറ്റൊരു സഹോദരി ആരിഫ നാട്ടിലാണ്. അവീര്‍, ഉമ്മുല്‍ഖുവൈന്‍ എന്നിവിടങ്ങളില്‍ മൊബൈല്‍ ഫോണ്‍ കട നടത്തുകയാണ് റിജാദ്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.