വാഹനത്തിൽ നിന്ന് ലാപ്‌ടോപ്പ് മോഷ്ടിച്ച 16കാരൻ അറസ്റ്റിൽ

അ​ജ്മാ​ന്‍: പാ​ർ​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​ത്തി​ൽ​നി​ന്ന് ലാ​പ്‌​ടോ​പ് മോ​ഷ്ടി​ച്ച കൗ​മാ​ര​ക്കാ​ര​നെ അ​ജ്മാ​ൻ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ൽ ജ​ർ​ഫ് പ്ര​ദേ​ശ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​ത്തി​ൽ​നി​ന്നാ​ണ് ലാ​പ്‌​ടോ​പ് മോ​ഷ്ടി​ച്ച​ത്.

പ​രി​സ​ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ പ​രി​ഭ്രാ​ന്തി പ​ര​ത്തു​ക​യും ചെ​യ്തു. മോ​ഷ​ണ​ത്തി‍െൻറ വീ​ഡി​യോ റെ​ക്കോ​ഡ്​ ചെ​യ്ത മ​റ്റൊ​രാ​ളും അ​റ​സ്റ്റി​ലാ​യി.

സം​ഭ​വ​ത്തെ​തു​ട​ര്‍ന്ന് പ്ര​ദേ​ശ​ത്തെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ളി​ലെ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച അ​ജ്മാ​ൻ പൊ​ലീ​സ് ഇ​യാ​ള്‍ മോ​ഷ​ണ ല​ക്ഷ്യ​ത്തോ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ തു​റ​ക്കാ​ന്‍ ശ്ര​മി​ച്ച​താ​യി ക​ണ്ടെ​ത്തി​യെ​ന്ന്​ ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്‍റ്​ ഡ​യ​റ​ക്ട​ർ ലെ​ഫ്റ്റ​ന​ന്‍റ് കേ​ണ​ൽ അ​ഹ​മ്മ​ദ് സ​യീ​ദ് അ​ൽ നു​ഐ​മി പ​റ​ഞ്ഞു.

പ​രാ​തി ല​ഭി​ച്ച​തി​നെ തു​ട​ര്‍ന്ന് പൊ​ലീ​സ് ഉ​ട​ൻ​ത​ന്നെ ആ​ളെ തി​രി​ച്ച​റി​യു​ക​യും മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു.

കു​ടും​ബ​ത്തി​ൽ ചി​ല സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ളാ​ണ് കൗ​മാ​ര​ക്കാ​ര​നെ മോ​ഷ​ണ​ത്തി​ന് പ്രേ​രി​പ്പി​ച്ച​തെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ല്‍ വ്യ​ക്ത​മാ​യ​താ​യി ല​ഫ്റ്റ​ന​ന്‍റ് കേ​ണ​ൽ അ​ൽ നു​ഐ​മി കൂ​ട്ടി​ച്ചേ​ർ​ത്തു.പൊ​തു​ജ​ന​ങ്ങ​ളോ​ടും സ​മൂ​ഹ​ത്തോ​ടും അ​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​ക്കാ​നും പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ളി​ൽ വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ൾ സൂ​ക്ഷി​ക്കു​ന്ന​തും ഒ​ഴി​വാ​ക്കാ​നും ലെ​ഫ്റ്റ​ന​ന്‍റ് കേ​ണ​ൽ അ​ൽ നു​ഐ​മി അ​ഭ്യ​ർ​ഥി​ച്ചു. സ​മൂ​ഹ​ത്തി​നി​ട​യി​ല്‍ പ​രി​ഭ്രാ​ന്തി പ​ര​ത്തു​ന്ന എ​ന്തെ​ങ്കി​ലും കാ​ര്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നോ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​നോ എ​തി​രെ അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി. കിം​വ​ദ​ന്തി​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.  

Tags:    
News Summary - 16-year-old arrested for stealing laptop from vehicle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.